??????? ????????, ??????????? ????

മ​ല​യാ​ളം മി​ഷ​ന്‍ സാ​ഹി​ത്യ മ​ത്സ​രം: മു​ന്‍നി​ര​യി​ല്‍ യു.​എ.​ഇ മ​ല​യാ​ളി വി​ദ്യാ​ര്‍ഥി​ക​ളും

റാ​സ​ല്‍ഖൈ​മ: ലോ​ക കേ​ര​ള സ​ഭ​യോ​ട​നു​ബ​ന്ധി​ച്ച് മ​ല​യാ​ളം മി​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച സാ​ഹി​ത്യ മ​ത്സ​ര ​ങ്ങ​ളി​ല്‍ നേ​ട്ടം കൊ​യ്ത് യു.​എ.​ഇ​യി​ല്‍നി​ന്നു​ള്ള മ​ല​യാ​ളി വി​ദ്യാ​ര്‍ഥി​ക​ളും. റാ​ക് ഇ​ന്ത്യ​ന്‍ സ്കൂ​ളി​ലെ റി​ജാ​ന റി​യാ​സും റാ​ക് സ്കോ​ളേ​ഴ്സി​ലെ യാ​സ്മി​ന്‍ ഹം​സ​യു​മാ​ണ് യ​ഥാ​ക്ര​മം ക​ഥ, ക​വി​ത ര​ച​ന മ​ത്സ​ര​ങ്ങ​ളി​ല്‍ ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്.

എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി​യാ​യ റി​ജാ​ന കൊ​ല്ലം ക​രു​കോ​ണ്‍ എ.​വി. ഹൗ​സി​ല്‍ മു​ഹ​മ്മ​ദ് റി​യാ​സ്-​റ​ജു​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഹം​സ-​സ​ഫീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് യാ​സ്മി​ന്‍. ത​സ്റാ​ക്ക് സാ​ഹി​ത്യോ​ത്സ​വ​ത്തി​ലും ജീ​പാ​സ് യൂ​ഫെ​സ്​​റ്റി​ലും ക​വി​ത ര​ച​ന​യി​ല്‍ യാ​സ്മി​ന്‍ വി​ജ​യി​ച്ചി​രു​ന്നു. ഫെ​ബ്രു​വ​രി 21ന് ​തി​രു​വ​ന​ന്ത​പു​രം അ​യ്യ​ങ്കാ​ളി മെ​മ്മോ​റി​യ​ല്‍ (വി.​ജെ.​ടി) ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ വി​ജ​യി​ക​ള്‍ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും.

Tags:    
News Summary - sahithya-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.