സു​ര​ക്ഷി​ത ഡി​ജി​റ്റ​ല്‍ അ​ന്ത​രീ​ക്ഷം; റാ​സ​ല്‍ഖൈ​മ​യി​ല്‍ ബോ​ധ​വ​ത്ക​ര​ണം

റാ​സ​ല്‍ഖൈ​മ: വ​ര്‍ധി​ച്ചു വ​രു​ന്ന ഇ​ല​ക്ട്രോ​ണി​ക് ത​ട്ടി​പ്പു​ക​ള്‍ക്കെ​തി​രെ റാ​സ​ല്‍ഖൈ​മ​യി​ല്‍ വ്യാ​പ​ക ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. റാ​ക് പൊ​ലീ​സ് ക്രി​മി​ന​ല്‍ ഇ​ന്‍വെ​സ്റ്റി​ഗേ​ഷ​ന്‍ വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ച് മീ​ഡി​യ ആ​ന്‍ഡ് പ​ബ്ലി​ക്ക് റി​ലേ​ഷ​ന്‍സ് വ​കു​പ്പാ​ണ് ‘ഇ​ല​ക്ട്രോ​ണി​ക് ഫ്രോ​ഡ്’ എ​ന്ന ശീ​ര്‍ഷ​ക​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച​ത്.

നി​യ​മ​വി​രു​ദ്ധ​മാ​യ രീ​തി​യി​ൽ സാ​മ്പ​ത്തി​ക നേ​ട്ട​ങ്ങ​ള്‍ക്കാ​യി ശ്ര​മി​ക്കു​ന്ന വ്യ​ക്തി​ക​ളു​ടെ​യും സം​ഘ​ങ്ങ​ളു​ടെ​യും വ​ഞ്ച​നാ​പ​ര​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ത​ട​യു​ക​യാ​ണ് കാ​മ്പ​യി​നി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റ​യി​ച്ചു. ഓ​രോ​രു​ത്ത​രു​ടെ​യും സ്വ​കാ​ര്യ വി​വ​ര​ങ്ങ​ളും ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും സു​ര​ക്ഷി​ത​മാ​യി കൈ​കാ​ര്യം ചെ​യ്യേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം വ​ലു​താ​ണ്.

വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​ക്കാ​നും ഫോ​ണ്‍ വ​ഴി സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ള്‍ കൈ​മാ​റു​ന്ന​തി​ല്‍ നി​ന്ന് വി​ട്ടു നി​ല്‍ക്കു​ക​യും വേ​ണം. വി​ശ്വാ​സ്യ​ത​യു​ള്ള വെ​ബ്സൈ​റ്റു​ക​ള്‍ മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും വെ​ബ് സൈ​റ്റു​ക​ളു​ടെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ക്കു​ന്ന​തി​ന് മ​ടി കാ​ണി​ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ര്‍ നി​ർ​ദേ​ശി​ക്കു​ന്നു.

വ്യാ​ജ വി​ലാ​സ​ങ്ങ​ളി​ലൂ​ടെ​യും ഫോ​ണ്‍ വി​ളി​ക​ളി​ലൂ​ടെ​യും മ​റ്റും ഇ​ല​ക്ട്രോ​ണി​ക് ത​ട്ടി​പ്പി​നി​റ​ങ്ങു​ന്ന​വ​ര്‍ നേ​രി​ടേ​ണ്ടി വ​രു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ വ​ലു​താ​യി​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ ഓ​ര്‍മി​പ്പി​ക്കു​ന്നു. ഒ​രു വ​ര്‍ഷം ത​ട​വും ര​ണ്ട​ര ല​ക്ഷം ദി​ര്‍ഹം മു​ത​ല്‍ 10 ല​ക്ഷം ദി​ര്‍ഹം വ​രെ​യു​ള്ള പി​ഴ​യും ഉ​ള്‍പ്പെ​ടു​ന്ന​താ​യി​രി​ക്കും ഇ-​ത​ട്ടി​പ്പു​കാ​ര്‍ക്കു​ള്ള ശി​ക്ഷ ന​ട​പ​ടി.

Tags:    
News Summary - Safe Digital Environment; Education in Ras Al Khaimah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.