ആദ്യ പകുതിയിൽ അജ്മാനിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ 1080 കോടി ദിർഹം

അജ്മാന്‍: 2026ന്‍റെ ആദ്യപകുതിയിൽ അജ്മാനിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ 1080 കോടി ദിര്‍ഹമായി ഉയർന്നു. അജ്മാൻ ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി വകുപ്പ് 6,815 റിയൽ എസ്റ്റേറ്റ് ഇടപാടുകൾ രേഖപ്പെടുത്തി. മൊത്തം മൂല്യം 1080 കോടി ദിർഹമിൽ കൂടുതലാണെന്ന് അജ്മാൻ റിയൽ എസ്റ്റേറ്റ് സൂചികയിലെ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.

ഇതേ കാലയളവിൽ 5435 വിൽപന ഇടപാടുകൾ രേഖപ്പെടുത്തിയതായും ആകെ മൂല്യം 764 കോടി ദിർഹമാണെന്നും അജ്മാൻ ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി വകുപ്പിന്‍റെ ഡയറക്ടർ ജനറൽ എഞ്ചിനീയർ ഉമർ ബിൻ ഉമൈർ അൽ മുഹൈരി പറഞ്ഞു. അൽ അംറ ഏരിയയിൽ ഏറ്റവും ഉയർന്ന വിൽപന മൂല്യം 21.5 കോടി ദിർഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 969 മോർട്ട്ഗേജ് ഇടപാടുകൾ നടന്നതായും മൊത്തം മൂല്യം 188 കോടി ദിർഹമിൽ അധികമാണെന്നും ലിവാര 1 ഏരിയയിൽ ഏറ്റവും ഉയർന്ന മോർട്ട്ഗേജ് മൂല്യം 12.35 കോടി ദിർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അജ്മാൻ റിയൽ എസ്റ്റേറ്റ് വിപണി അതിന്‍റെ പോസിറ്റീവ് പ്രകടനം നിലനിർത്തിയിട്ടുണ്ടെന്ന്​ അദ്ദേഹം വ്യക്തമാക്കി. ഏറ്റവും സജീവമായി വ്യാപാരം ചെയ്യപ്പെടുന്ന പ്രധാന പദ്ധതികളുടെ പട്ടികയിൽ എമിറേറ്റ്സ് സിറ്റി പദ്ധതി ഒന്നാമതെത്തി. ‘സിറ്റി ടവേഴ്‌സ്’, ‘അജ്മാൻ വൺ’ എന്നിവയെ മറികടന്ന് ഏറ്റവും സജീവമായി വ്യാപാരം നടക്കുന്ന പദ്ധതികളുടെ പട്ടികയിൽ അൽ ഹീലിയോ 2 മുന്നിലെത്തിയെന്നും അദ്ദേഹം വിശദീകരിച്ചു.

Tags:    
News Summary - Real estate transactions in Ajman reach Dh10.8 billion in first half

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.