അബൂദബി: ഡിജിറ്റല്‍ ലോകത്ത് കുട്ടികളുടെ വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് പ്രഥമ മുന്‍ഗണനയോടെ സമൂഹം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയം. കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ അതീവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട 'വിശ്വാസപൂര്‍വം ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വം' ആണെന്നും രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസൃതമായി മാത്രമേ രക്ഷിതാക്കളും രക്ഷാകര്‍ത്താക്കളും പൊതുസമൂഹവും കുട്ടികളുടെ ഡാറ്റ കൈകാര്യം ചെയ്യാവൂ എന്നും മന്ത്രാലയം വ്യക്തമാക്കി.
കുട്ടികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കാനുള്ള 2026ലെ കാബിനറ്റ് പ്രമേയം നമ്പര്‍ 106 നെ മുന്‍നിര്‍ത്തിയാണ് മന്ത്രാലയം ഈ ബോധവല്‍കരണ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. രാജ്യത്തെ കുട്ടികളുടെ ഡിജിറ്റല്‍ സുരക്ഷിതത്വവും മാനസിക ക്ഷേമവും ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.