ശക്തി തിയറ്റേഴ്സ് അബൂദബി ഒരുക്കിയ സഫ്ദര്‍ ഹാഷ്മി തെരുവുനാടക മത്സര വേദിയില്‍ സംഘാടകര്‍
അബൂദബി: ശക്തി തിയറ്റേഴ്സ് അബൂദബി സഫ്ദര്‍ ഹാഷ്മി തെരുവുനാടക മത്സരം സംഘടിപ്പിച്ചു. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണു ശക്തി തെരുവ് നാടകം സംഘടിപ്പിക്കുന്നത്. വിവിധ എമിറേറ്റുകളില്‍ നിന്ന് ഒമ്പത് നാടകങ്ങള്‍ അരങ്ങേറി. കാടകം (ശക്തി നാദിസിയ) ആണ് മികച്ച നാടകം. വെട്ടുകിളികള്‍ (ശക്തി ഷാബിയ), ദുരന്തഭൂമി (ശക്തി നാദിസിയ -നജ്ദ യൂനിറ്റ്) എന്നീ നാടകങ്ങള്‍ രണ്ടാം സ്ഥാനത്തെത്തി. പ്രകാശന് തച്ചങ്ങാട് (കാടകം) മികച്ച സംവിധായകന്. മികച്ച രണ്ടാമത്തെ സംവിധായകന് ശ്രീഷ്മ അനീഷ് (വെട്ടുകിളികള്‍) ആണ്.
ശ്രീബാബു പിലിക്കോട് (കാടകം) മികച്ച നടന്. നന്ദകുമാര്‍ (ചതുര കൂപം) മികച്ച രണ്ടാമത്തെ നടന്. രൂഷ്മ (ചതുര കൂപം) മികച്ച നടി. മികച്ച രണ്ടാമത്തെ നടി ഷീന സുനില്‍ (കാടകം). അന്വിത സരോ (ദുരന്തഭൂമി) മികച്ച ബാലതാരം. രാജന് അമ്പലത്തറ നാടക മത്സരം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി ബഷീര്‍ അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി നികേഷ്, വിധികര്‍ത്താക്കളായ ബിജു ഇരിണാവ്, ഒ.ടി ഷാജഹാന്, ലോക കേരളസഭ അംഗം അഡ്വ. അന്‍സാരി സൈനുദ്ദീന്‍, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ.കെ ബീരാന് കുട്ടി, കലാവിഭാഗം സെക്രട്ടറി അജിന് സംസാരിച്ചു. വിജയികള്‍ക്കുള്ള ഉപഹാരവും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.