ഷാർജ: യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റായ സഫാരിയുടെ ‘വിൻ ഹാഫ് എ മില്യൺ ദിർഹംസ് പ്രമോഷ’െൻറ നാലാമത്തെ നറുക്കെടുപ്പ് ഷാർജ മുവൈലയിലെ സഫാരിമാളിൽ നടന്നു. ഷാർജ ഇക്കണോമിക് ഡിപ്പാർട്മെൻറ് പ്രതിനിധി ഹംദഅൽ സുവൈദി, സഫാരി മാനേജ്മെൻറ് പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായ നറുക്കെടുപ്പിലാണ് വിജയികളെ തിരഞ്ഞെടുത്തത്.
വിജയികൾ: ഒന്നാംസമ്മാനം - ഷൈനി രവി, രാജേന്ദ്ര കുമാർയാദവ്, ഷഫക്ക്ഹഖ്. ഓരോ നറുക്കെടുപ്പിലും ഒന്നാംസമ്മാനം ലഭിച്ചവർക്ക് 50,000 ദിർഹം വീതവും രണ്ടും മൂന്നും സമ്മാനം ലഭിച്ചവർക്ക് യഥാക്രമം 30,000 ദിർഹം, 20,000 ദിർഹം വീതവുമാണ് ലഭിക്കുക. സഫാരി ഹൈപ്പർ മാർക്കറ്റിൽനിന്ന് 50 ദിർഹമിന് പർച്ചേഴ്സ് ചെയ്യുേമ്പാൾ ലഭിക്കുന്ന കൂപ്പൺ മുഖേനയുള്ള തെരഞ്ഞെടുപ്പിലൂടെയാണ് ഭാഗ്യശാലികളെ കണ്ടെത്തുന്നത്. അഞ്ചാമത്തേയും അവസാനത്തെയും നറുക്കെടുപ്പ് ആഗസ്റ്റ് 12ന് നടക്കും. മാർച്ച് അഞ്ച് മുതൽ ആഗസ്റ്റ് 12 വരെ നീളുന്ന മെഗാ പ്രമോഷൻ കാലയളവിലായി 15 ഭാഗ്യശാലികൾക്ക് ആകെ അഞ്ചുലക്ഷം ദിർഹമാണ് സമ്മാനമായി നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.