ഷാർജ: യു.എ.ഇയിലെ സഫാരി ഹൈപ്പർമാർക്കറ്റുകളിൽ 10, 20, 30 പ്രമോഷന് തുടക്കമായി. ബ്രാൻഡഡ് ഉൽപന്നങ്ങൾ വരെ കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതാണ് ഈ ആനുകൂല്യം. വേനലവധിയില്‍ നാട്ടില്‍ പോകുന്ന പ്രവാസി കുടുംബങ്ങൾക്ക് ഏറെ പ്രയോജനകരമാണ് 10, 20,30 പ്രമോഷനെന്ന് സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ പറഞ്ഞു.
സഫാരിയുടെ ഷാർജയിലെയും റാസൽഖൈമയിലും ഹൈപ്പർമാർക്കറ്റുകളിൽ പ്രമോഷൻ നിരക്കിൽ സാധനങ്ങൾ ലഭ്യമായിരിക്കും. 500ൽ അധികം ഉല്പന്നങ്ങള് ഉള്‍ക്കൊള്ളുന്ന 10, 20, 30 പ്രമോഷനാണ് തുടക്കം കുറിച്ചിരിക്കുന്നത്. അഞ്ഞൂറിലധികം ഉൽപന്നങ്ങൾ പത്ത് ദിർഹം, ഇരുപത് ദിർഹം, മുപ്പത് ദിർഹം നിരക്കിൽ ലഭ്യമാക്കുന്നതാണ് ഈ പ്രമോഷൻ. സൂപ്പർമാർക്കറ്റ്, ഡിപാർട്ട്മെന്റ് സ്റ്റോർ, ബേക്കറി, ഹോട്ട്ഫുഡ്, ഫർണിച്ചർ വിഭാഗങ്ങളിലെ ഉൽപന്നങ്ങളും ഇതിൽ ഉൽപ്പെടുത്തിയിട്ടുണ്ടെന്ന് സഫാരി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.