പ്രജിത്ത് കാരയിൽ പ്രതാപൻ, സന്തോഷ് ശങ്കരൻകുട്ടി, ഷാജു പുറത്തൂക്കാരൻ
ദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റായ സഫാരിയുടെ വിൻ ഹാഫ് എ മില്യൺ ദിർഹംസ് പ്രമോഷന്റെ അഞ്ചാമത് നറുക്കെടുപ്പ് ഷാർജ മുവൈലയിലെ സഫാരിമാളിൽ നടന്നു. ഷാർജ ഇക്കണോമിക് ഡിപ്പാർട്മെന്റ് പ്രതിനിധിയായ അബ്ദുൽ അസീസ്, സഫാരി മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.
സഫാരി ഹൈപ്പർ മാർക്കറ്റിൽനിന്ന് 50 ദിർഹമിന് സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി മൈ സഫാരി ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽനിന്നാണ് ഭാഗ്യശാലികളെ കണ്ടെത്തിയത്. 2022 സെപ്റ്റംബർ 26ന് ആരംഭിച്ച മെഗാ പ്രമോഷനിലൂടെ 15 ഭാഗ്യശാലികൾക്ക് ആകെ അഞ്ചു ലക്ഷം ദിർഹമാണ് സമ്മാനമായി നൽകിയത്.ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 50,000, 30,000, 20,000 ദിർഹം സമ്മാനമായി ലഭിക്കും.
വിജയികൾ -ഒന്നാംസമ്മാനം പ്രജിത്ത് കാരയിൽ പ്രതാപൻ (കൂപ്പൺ നമ്പർ HMD500626511), രണ്ടാം സമ്മാനം സന്തോഷ് ശങ്കരൻകുട്ടി (കൂപ്പൺ നമ്പർ HMD500711048), മൂന്നാം സമ്മാനം ഷാജു പുറത്തൂക്കാരൻ (കൂപ്പൺ നമ്പർ HMD500321705).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.