റയാൻ സഹിഷ്ണുതാ വർഷ മിനിത്തോൺ 16ന്

അബൂദബി: യു.എ.ഇ സഹിഷ്ണുതാ വർഷാചരണത്തോട് െഎക്യദാർഢ്യം പ്രകടിപ്പിച്ച് റയാൻ ഇൻറർനാഷനൽ സ്കൂൾ മസ്ദർസിറ്റി അന്താര ാഷ്​ട്ര സഹിഷ്ണുതാ ദിനമായ ഇൗ മാസം 16ന് മിനിത്തോൺ സംഘടിപ്പിക്കുന്നു. ഇന്ത്യൻ എംബസി, മസ്ദർ സിറ്റി, മൈ സിറ്റി സ​െൻറ ർ തുടങ്ങിയവയുടെ പിന്തുണയോടെയാണ് ഒാട്ടം ഒരുക്കുന്നത്.

നിശ്ചയദാർഢ്യ വിഭാഗക്കാർക്ക് 1.2 കിലോമീറ്റർ, 13 വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് 2.5 കിലോമീറ്റർ, മുതിർന്നവർക്ക് 5.1 കിലോമീറ്റർ എന്നിങ്ങനെയാണ് ട്രാക്ക് ദൈർഘ്യം. രാവിലെ ആറരക്ക് റേസിന് തുടക്കം കുറിക്കും. റയാൻ ഇൻറർനാഷനൽ സ്കൂളിൽ നിന്നാരംഭിച്ച് മൈ സിറ്റി സ​െൻററിൽ സമാപിക്കും. വിവിധ വിഭാഗങ്ങളിലായി 24 വിജയികൾക്ക് ചാമ്പ്യൻഷിപ്പ് ട്രോഫികളും മെഡലും സമ്മാനിക്കും.

പ​െങ്കടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും സ്മരണികയും നൽകും.പ​െങ്കടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് http://tiny.cc/ryanmasdar എന്ന ലിങ്ക് മുഖേനെ പേര് രജിസ്റ്റർ ചെയ്യാം. ഇതിനകം അബൂദബിയിലെ 30 സ്കൂളുകളിൽ നിന്ന് 700ലേറെ വിദ്യാർഥികളും കോർപറേറ്റ് സ്ഥാപനങ്ങളിൽ നിന്ന് 300 പേരും പങ്കാളിത്തം ഉറപ്പാക്കിയതായി റയാൻ ഗ്രൂപ്പ് സി.ഇ.ഒ റയാൻ പിേൻറാ പറഞ്ഞു.

രാഷ്​ട്രപിതാവ് ശൈഖ് സായിദി​െൻറ സഹിഷ്ണുതാ മൂല്യങ്ങളെ ഏറെ മാനിക്കുന്നതി​െൻറ വിളംബരമാണ് ഇൗ പരിപാടി. ഇൗ വർഷം ഷാർജയിലും ഒരു പരിപാടി ഒരുക്കും. ഇത് വാർഷിക പരിപാടിയാക്കി മാറ്റുവാനും പദ്ധതിയുണ്ട്. ഇന്ത്യയിൽ 19 വർഷമായി ഗാന്ധിജയന്തിമാസമായ ഒക്ടോബറിൽ റയാൻ മിനിത്തോൺ നടത്തി വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Ryan Marathone-UAE News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.