എ​യ​ർ​പോ​ർ​ട്ട്​ ഫീ​സ് വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക -​ഓ​ർ​മ

ദു​ബൈ: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ സ്കൂ​ൾ അ​വ​ധി ക​ണ​ക്കാ​ക്കി നാ​ട്ടി​ൽ പോ​കു​ന്ന പ്ര​വാ​സി​ക​ളെ അ​ങ്ങേ​യ​റ്റം ദ്രോ​ഹി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് വി​മാ​ന​ക്ക​മ്പ​നി​ക​ൾ കൊ​ള്ള​യ​ടി​ക്കു​ന്ന​ത്. അ​മി​ത വി​മാ​ന​ക്കൂ​ലി ന​ൽ​കി​യാ​ൽ മാ​ത്ര​മെ നാ​ട്ടി​ലെ​ത്തി ഉ​ട​യ​വ​രെ​യും ബ​ന്ധു​ക്ക​ളെ​യും കാ​ണാ​ൻ സാ​ധി​ക്കൂ എ​ന്ന സ്ഥി​തി​യാ​ണ്. കൂ​നി​ന്മേ​ൽ കു​രു പോ​ലെ അ​ദാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യൂ​സേ​ഴ്സ് ഫീ ​കു​ത്ത​നെ കൂ​ട്ടി​യ​ത്. ഇ​ത്‌ വീ​ണ്ടും വി​മാ​ന​ക്കൂ​ലി വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കും. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം ഏ​റ്റെ​ടു​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ട് കൂ​ടി അ​തി​ന് നി​ൽ​ക്കാ​തെ സ്വ​കാ​ര്യ ലോ​ബി​ക്ക് കൈ​മാ​റി​യ​തി​ന്‍റെ അ​ന​ന്ത​ര​ഫ​ല​മാ​ണ് ഇ​പ്പോ​ൾ ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന​ത്. പ്ര​വാ​സി​ക​ളെ ദ്രോ​ഹി​ക്കു​ന്ന ഈ ​ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ഫീ​സ് വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ഓ​ർ​മ പ്ര​സി​ഡ​ന്റ് ഷി​ജു ബ​ഷീ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് തോ​പ്പി​ൽ എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

സ​ർ​ക്കാ​റി​ന്‍റെ ത​ല​തി​രി​ഞ്ഞ ന​യം തി​രു​ത്ത​ണം -​ഇ​ൻ​കാ​സ്​

ദു​ബൈ: പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം വി​റ്റ് തു​ല​ക്കു​ന്ന മോ​ദി സ​ർ​ക്കാ​റി​ന്‍റെ ത​ല​തി​രി​ഞ്ഞ ന​യ​ത്തി​ന്‍റെ വ​ലി​യ ഇ​ര​ക​ളാ​വു​ക​യാ​ണ് പ്ര​വാ​സി​ക​ളെ​ന്ന് ഇ​ൻ​കാ​സ്​ യു.​എ.​ഇ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്​ ജാ​ബി​ർ പ​റ​ഞ്ഞു. ഭീ​മ​മാ​യ വി​മാ​ന​നി​ര​ക്കു​ക​ളും അ​തു​പോ​ലെ​ത​ന്നെ ഇ​പ്പോ​ൾ യൂ​സേ​ഴ്സ് ഫീ​യും പ്ര​വാ​സി​ക​ളു​ടെ ത​ല​യി​ൽ ഇ​ടി​ത്തീ ഏ​ൽ​പി​ച്ചി​രി​ക്കു​ക​യാ​ണ്. നാ​ഷ​ന​ൽ കാ​രി​യ​ർ പോ​ലും ഇ​ല്ലാ​ത്ത ഇ​ന്ത്യ മ​ഹാ​രാ​ജ്യ​ത്തി​ൽ ഇ​തും ഇ​തി​ല​പ്പു​റ​വും ഇ​നി​യും പ്ര​തീ​ക്ഷി​ക്കാം. ഇ​ന്ത്യ​ൻ സ​മ്പ​ദ്ഘ​ട​ന താ​ങ്ങി​നി​ർ​ത്തു​ന്ന പ്ര​വാ​സി​ക​ളെ കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​ഴ്ത്താ​തെ ഈ ​തീ​രു​മാ​നം എ​ത്ര​യും പെ​ട്ടെ​ന്ന് പി​ൻ​വ​ലി​ച്ച് പ്ര​വാ​സി​ക​ളു​ടെ ദുഃ​ഖ​ത്തി​ന് അ​റു​തി വ​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Roll back airport fee hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.