റാസല്‍ഖൈമ: മഴയിൽ മലനിരയില്‍നിന്ന് പാറകള്‍ വീണതിനെ തുടര്‍ന്ന് ഖോര്‍ഫക്കാന്‍-ദഫ്ത റാക് പാത അടച്ചതായി അധികൃതര്‍ അറിയിച്ചു. ദഫ്ത പാലത്തിനും വാഷാ സ്ക്വയറിനും ഇടയിലുള്ള റോഡിലാണ് പാറകള്‍ വീണത്.
ഇരു വശത്തേക്കുമുള്ള ഗതാഗതം നിരോധിച്ച അധികൃതര്‍ വേഗത്തില്‍ ഗതാഗത യോഗ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. വാഹന യാത്രികർ ബദല്‍ റോഡുകള്‍ ഉപയോഗിക്കണമെന്നും റോഡില്‍ സ്ഥാപിച്ച സൂചകങ്ങള്‍ പിന്തുടരണമെന്നും റാക്-ഷാര്‍ജ പൊലീസ് നിര്‍ദേശിച്ചു. അല്‍ദൈദ്, മലീഹ റോഡുകള്‍ ഉപയോഗിച്ച് ഈ മേഖലകളിലേക്കുള്ള യാത്ര സാധ്യമാണെന്നും അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ച്ച അര്‍ധ രാത്രിയോടെ റാസല്‍ഖൈമയില്‍ പരക്കെ മഴ പെയ്തിരുന്നു.
കനത്ത മഴയെ തുടര്‍ന്ന് ജബല്‍ ജെയ്സിലേക്കുള്ള പാതയും അടച്ചു. റോഡ് ഉപഭോക്താക്കള്‍ക്കുള്ള അസൗകര്യങ്ങളില്‍ ഖേദം പ്രകടിപ്പിച്ച അധികൃതര്‍ വാഹന ഗതാഗതം പൂര്‍വസ്ഥിതിയിലാക്കാന്‍ യുദ്ധകാലടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിച്ചതായും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.