ദുബൈ: മുഖംമൂടിയും തിരിച്ചറിയാനുള്ള പഴുതുകളടച്ചും 13 കടകളിൽ മോഷണം നടത്തിയയാളെ 48 മണിക്കൂറിനകം റാസൽഖൈമ പൊലീസ് പിടികൂടി. വിരലടയാളം കൊണ്ട് പിടിക്കാതിരിക്കാൻ കൈയുറകൾ ധരിച്ചാണ് മോഷ്ടാവ് കൃത്യം നടത്തിയതെങ്കിലും ഇയാൾ നടക്കുന്ന രീതി വെച്ച് പൊലീസ് പിന്തുടരുകയായിരുന്നു. സ്വദേശി യുവാവാണ് പ്രതിയെന്ന് റാസൽഖൈമ സി.െഎ.ഡി ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ലാ അലി മെനാഖസ് പറഞ്ഞു.
വാളു പോലുള്ള ഒരു ഇരുമ്പ് ആയുധം ഉപേയാഗിച്ച് കുത്തിത്തുറന്ന് നിരവധി കടകളിൽ ഒരേ രീതിയിലെ മോഷണം നടന്നുവെന്ന പരാതിയെ തുടർന്ന് സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് തെളിവുകൾ ശേഖരിച്ചത്. വിരലടയാളങ്ങൾ ലഭ്യമല്ലാത്തതിനാൽ മോഷണ രീതിയിൽ നിന്നാണ് പ്രതി ആരെന്ന സൂചന ലഭിച്ചത്. തുടർന്ന് നിയമപരമായ അനുമതികൾ തേടിയ ശേഷം പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു.
ഇയാൾ മുൻപും ഇത്തരം മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും ചോദ്യം ചെയ്യലിൽ ഇക്കാര്യം സമ്മതിച്ചതായും ബ്രിഗേഡിയർ മെനാഖസ് വ്യക്തമാക്കി. ഇതിനു സഹായങ്ങൾ ചെയ്തു നൽകിയ സുഹൃത്ത് ഒളിവിലാണ്. മോഷണ വസ്തുക്കളും പണവും പ്രതി െപാലീസിനു കൈമാറി. കടകളിൽ നിന്ന് എടുത്തുകൊണ്ടു വന്ന കാഷ്യർ മെഷീനുകളും ഇയാളിൽ നിന്ന് കണ്ടെടുത്തു.
പണം കടകളിൽ സൂക്ഷിക്കരുതെന്നും മോഷണത്തിനെതിരെ കടയുടമകൾ ജാഗ്രത പാലിക്കണമെന്നും ഉണർത്തിയ പൊലീസ് അധികാരി നിരീക്ഷണ കാമറകൾ നിർബന്ധമാണെന്നും ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.