????????????? ????????????? ????????????? ???????????????? ???????????? ????????? ??????????????? ?????

റാക് തീരങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് നിര്‍മാണം പുരോഗമിക്കുന്നു

റാസല്‍ഖൈമ: റാസല്‍ഖൈമയിലെ പുതിയ കോര്‍ണീഷില്‍ നിന്ന് നേരിട്ട് പഴയ കോര്‍ണീഷിലേക്ക് എളുപ്പത്തിലെത്താന്‍ സഹായിക്കുന്ന പാതയുടെ നിര്‍മാണം പുരോഗമിക്കുന്നു. പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കുവൈത്ത് ബസാറിലെ ഗതാഗത കുരുക്കിന് അയവ് വരുമെന്നാണ് കരുതുന്നത്. പുതിയ കോര്‍ണീഷില്‍ അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ റൗണ്ടെബൗട്ടില്‍ നിന്ന് ദഹാന്‍ സിഗ്​നല്‍ കടന്ന് പഴയ തീരത്തേക്ക് നാല് വരി പാതയാണ് ഒരുങ്ങുന്നത്. ഓള്‍ഡ് റാക് പൊലീസ് സ്​റ്റേഷന്‍ റോഡ്, ഫിഷ് മാര്‍ക്കറ്റ് തുടങ്ങിയിടങ്ങളിലെ തിരക്ക് കുറക്കാനും പാത സഹായിക്കും. നിലവില്‍ പോസ്​റ്റോഫീസിന് സമീപമുള്ള ദഹാന്‍ സിഗ്നലില്‍ നിന്ന് 500 മീറ്റര്‍ മാറി നൂതന സാങ്കേതിക തികവോടെ പുതിയ ട്രാഫിക് നിയന്ത്രണ സംവിധാനവും സ്ഥാപിക്കുമെന്ന് റാക് പൊതുമരാമത്ത് മേധാവി എന്‍ജീനിയര്‍ അഹമ്മദ് അല്‍ ഹമ്മാദി, ടെക്നിക്കല്‍ ഡയറക്ടര്‍ എന്‍ജിനീയര്‍ അഹമ്മദ് ഉമര്‍ ജക്കെ എന്നിവര്‍ പറഞ്ഞു. രണ്ടാഴ്ചക്കകം റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗത യോഗ്യമാക്കും. ഇതോടനുബന്ധിച്ച് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണത്തോട് എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. വിനോദത്തിനായി സ്വദേശികളും വിദേശികളും ഒരു പോലെ ഉപയോഗപ്പെടുത്തുന്ന റാക് കോര്‍ണീഷിലെ നവീകരണ പ്രവൃത്തികളും ഭാഗികമായി പൂര്‍ത്തിയായി. പഴയ ഇൻറര്‍ലോക്കുകള്‍ മാറ്റി നവീന രീതിയിലുള്ള ടൈലുകളാണ് ഇവിടെ സ്ഥാനം പിടിച്ചിരിക്കുന്നത്. റാസല്‍ഖൈമയിലെ തീരങ്ങളോടനുബന്ധിച്ച് ശൗചാലയം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കി സന്ദര്‍ശകരെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ഒരുക്കി വരികയാണ് അധികൃതര്‍. 
നേരത്തെ അല്‍ മ്യാരീദ്, അല്‍റംസ് തീരങ്ങളിലും നവീകരണ പ്രവൃത്തികള്‍ നടന്നിരുന്നു. വിശാലമായ നടപ്പാതയും കടല്‍ ഭിത്തിക്ക് ചേര്‍ന്ന് സ്റ്റീല്‍ ഡിവൈഡറും ഇരിപ്പിടങ്ങളുമാണ് അല്‍ റംസ് തീരത്ത് ഒരുക്കിയത്. അല്‍ മ്യാരീദ് തീരത്ത് നടപ്പാതയും ഡിവൈഡറുമാണ് നിര്‍മിച്ചത്. ഇവിടെ കടലില്‍ ഇറങ്ങി ഉല്ലാസത്തിലേര്‍പ്പെടാനുള്ള സൗകര്യവുമുണ്ട്.
Tags:    
News Summary - road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.