റാസല്‍ഖൈമ: ശൈഖ് മുഹമ്മദ് ബിന്‍ സാലിം റോഡ് നവീകരണ പ്രവൃത്തികളുടെ ഭാഗമായി ഈ മേഖലയിലെ ബിസിനസുകാര്‍ക്ക് വാണിജ്യ ലൈസന്‍സ് ഫീസ് അടക്കുന്നതില്‍ രണ്ടുവര്‍ഷത്തെ ഇളവ്.
അല്‍ റിഫ, അല്‍ ജസീറ, അല്‍ ഹംറ പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികള്‍ ബാധിക്കുന്ന ബിസിനസ് സ്ഥാപനങ്ങള്‍ക്കാണ് ഇളവ് ലഭിക്കുക. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ നിർദേശപ്രകാരമാണ് സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുന്ന ഇളവ് പ്രഖ്യാപനം.
സംരംഭകരെയും സ്ഥാപനങ്ങളെയും പിന്തുണക്കുന്നതിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച ഉറപ്പാക്കുന്നതിനുമുള്ള ശൈഖ് സഊദിന്റെ സമര്‍പ്പണമാണ് വാണിജ്യ ലൈസന്‍സ് ഫീസ് ഇളവിലൂടെ പ്രതിഫലിക്കുന്നതെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.