ദുബൈ: നിർമിത ബുദ്ധി വൈഭവം (ആർട്ടിഫിഷൽ ഇൻറലിജൻസ്) റോഡ് നിർമാണ പദ്ധതികളിലും പ്രയോജനപ്പെടുത്താനൊരുങ്ങി യു.എ.ഇ. ഫെഡറൽ റോഡ് നിർമാണ പദ്ധതികൾക്ക് ഇതുപയോഗിക്കുക വഴി ചെലവ്, മനുഷ്യാധ്വാനം, ഇന്ധന ചെലവ് എന്നിവയിൽ ഗണ്യമായ കുറവു വരുത്താൻ കഴിയുമെന്ന് പശ്ചാത്തല വികസന വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലാ മുഹമ്മദ് ബിൻ ഹൈഫ് അൽ നുെഎമി വ്യക്തമാക്കി. എ.െഎ കാര്യ മന്ത്രി ഉമർ സുൽത്താൻ അൽ ഉലാമക്കൊപ്പം കൽബ റിംഗ് റോഡ് പദ്ധതി സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
54 ശതമാനം കുറവ് സമയം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാകും. 37 ശതമാനം ഉൗർജ ഉപയോഗം കുറക്കാം. 80 ശതമാനം മനുഷ്യാധ്വാനവും ഒഴിവാക്കാം. 335 ബില്യൻ ദിർഹം ഇതു വഴി സാമ്പത്തിക ലാഭവുമുണ്ടാക്കാനാവും. നിർമാണ പ്രവർത്തനത്തിനിടെ പരിസ്ഥിതിക്കും മനുഷ്യ ആരോഗ്യത്തിനും ദോഷകരമായി പുറത്തുവരുന്ന വിഷകരമായ വാതകങ്ങൾ, മാലിന്യം എന്നിവയുടെ തോതിൽ വലിയ കുറവു വരും. തൊഴിലാളികളുടെ ആരോഗ്യത്തിന് സംരക്ഷണം നൽകാനും അപകടങ്ങൾ കുറക്കാനും ഇതു സഹായിക്കും. ഫുജൈറ ശൈഖ് ഖലീഫ സ്ട്രീറ്റും ഖതം മിലാഹ കസ്റ്റംസ് സെൻറർ, കൽബ റിംഗ് റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന റോഡ് പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു. 2019 അവസാനത്തോടെ പൂർത്തിയാവുന്ന പദ്ധതിയിൽ ആർട്ടിഫിഷൽ ഇൻറലിജൻസ് വിജയകരമായി ഉപയോഗപ്പെടുത്തും. യു.എ.ഇയെ ഒമാനുമായി ബന്ധിപ്പിക്കുന്ന റോഡിൽ യാത്ര സുഗമമാക്കാൻ ഏറെ സഹായകമാവും ഇൗ റോഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.