അബൂദബി മദീനത് സായിദിൽ റിസാൻ ഗോൾഡിന്റെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനച്ചടങ്ങ്
ദുബൈ: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ റിസാൻ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ നവീകരിച്ച ഷോറൂം അബൂദബി മദീനത് സായിദിൽ പ്രവർത്തനം ആരംഭിച്ചു. സോഷ്യൽ മീഡിയ ഇൻഫ്ലുൻസഴ്സായ അമീൻ മന്നാൻ, സനം സയീദ്, അലാ അൽഖാലിദി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്.
ഉദ്ഘാടനത്തോടനുബന്ധിച്ച് പുതിയ കലക്ഷനുകൾക്കൊപ്പം, ഓരോ പർച്ചേസിനും സൗജന്യ സ്വർണ നാണയവും ഡയമണ്ട് ആഭരണങ്ങൾക്ക് 60 ശതമാനം വരെ കിഴിവ് എന്നിങ്ങനെ അത്യാകർഷകമായ ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്. ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചു റിസാൻ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ മസ്കത്ത്, മലേഷ്യ, അബൂദബി, ഷാർജ, ഗോൾഡ് സൂഖ് എന്നീ ബ്രാഞ്ചുകളിലും ഈ ഓഫർ ലഭ്യമാണ്.
കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ട് കാലമായി രാജ്യത്തെ ഗോള്‍ഡ് ബുള്ള്യന്‍, ഹോള്‍ സെയില്‍ ആഭരണ വ്യവസായ രംഗത്തെ മുന്‍നിര സ്ഥാപനമായ റിസാന് ജ്വല്ലറി- റീട്ടയിൽ മേഖല കൂടുതൽ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഷോറൂം നവീകരിച്ചതെന്ന് കൈസാൻ ഗ്രൂപ് ചെയർമാൻ ഷനൂബ് പറഞ്ഞു.
എട്ട് രാജ്യങ്ങളിൽ മികച്ച സാന്നിധ്യമുള്ള റിസാൻ പ്രഷ്യസ് മെറ്റൽ വിഭാഗത്തിന്റെ ഏഴാമത് ഷോറൂമാണ് അബൂദബിയിൽ നവീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.
പുതിയ ഔട്ട്ലറ്റ് റാസൽഖൈമയിൽ അടുത്ത് തന്നെ തുറക്കുമെന്നും ഈ വർഷം അവസാനത്തോടെ പുതിയതായി മൂന്ന് രാജ്യങ്ങളിലേക്കുകൂടി പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രമുഖ ഗോൾഡ് റിഫൈനറികളിൽ ഒന്നായ ഔറിസ് റിഫൈനറിയും കസ്റ്റമൈസ്ഡ് ഡയമണ്ട് ആഭരണങ്ങളുടെ മേൽത്തരം ബ്രാൻഡായ എക്യു ഡയമണ്ട്സും കൈസാൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.