റി​ട്ടെ​യി​ൽ മാ​ർ​കോം ഐ​ക്ക​ൺ പു​ര​സ്കാ​രം മെ​റ്റ മെ​ന മേ​ഖ​ല മേ​ധാ​വി അ​ന്ന ജെ​ർ​മ​നോ​സി​ൽനി​ന്ന്​ വി. ​ന​ന്ദ​കു​മാ​ർ ഏ​റ്റു​വാ​ങ്ങു​ന്നു

വി. നന്ദകുമാറിന് റിട്ടെയിൽ മാർക്കോം ഐക്കൺ പുരസ്കാരം

ദുബൈ: റീട്ടെയിൽ മാർക്കോം ഐക്കൺ പുരസ്കാരം ലുലു ഗ്രൂപ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാറിന്. ദുബൈയിൽ നടന്ന വാർഷിക റീട്ടെയിൽ എം.ഇ ഉച്ചകോടിയിൽ മെറ്റാ മെന മേഖല മേധാവി അന്ന ജർമനോസ് പുരസ്കാരം സമ്മാനിച്ചു. രണ്ടുപതിറ്റാണ്ടായി ആഗോളതലത്തിൽ ലുലു ഗ്രൂപ്പിന്‍റെ മാർക്കറ്റിങ്, കമ്യൂണിക്കേഷൻ മേഖലകൾക്ക് നൽകിയ സംഭാവന വിലയിരുത്തിയാണ് പുരസ്കാരം. ഫേസ്ബുക്ക്, ഗൂഗിള്‍, ടിക് ടോക്ക്, സീബ്ര ടെക്നോളജീസ്, ഇമേജസ് റീട്ടെയില്‍ മാഗസിന്‍ തുടങ്ങിയ ആഗോള കമ്പനികളില്‍നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പെട്ട ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം ഫോബ്‌സ് മാസികയുടെ മിഡില്‍ ഈസ്റ്റിലെ മികച്ച അഞ്ച് മാര്‍ക്കറ്റിങ് പ്രഫഷനലുകളുടെ പട്ടികയിലും നന്ദകുമാര്‍ ഇടംനേടിയിരുന്നു. 

Tags:    
News Summary - Retail Markom Icon Award for V. Nandakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.