Posted On
date_range Updated On
date_range ഭക്ഷ്യ സുരക്ഷ നിയമം ലംഘിച്ച റസ്റ്റോറന്റ് പൂട്ടിച്ചു
അബൂദബി: ഭക്ഷ്യ സുരക്ഷ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്ക്കെതിരേ അബൂദബി കാര്ഷിക ഭക്ഷ്യ സുരക്ഷ അതോറിറ്റി (അഡാഫ്സ) നടപടി സ്വീകരിക്കുന്നത് അബൂദബി തുടരുന്നു. അല് ദാനയിലെ സൈഖ ഗ്രില് എന് റസ്റ്റാറന്റാണ് പുതുതായി അടച്ചുപൂട്ടപ്പെട്ട സ്ഥാപനം.
ഈ ആഴ്ചയില് മാത്രം അഞ്ച് റസ്റ്റാറന്റുകളും ഒരു സൂപ്പര്മാര്ക്കറ്റും അടച്ചുപൂട്ടിയിരുന്നു. പാക് രവി റസ്റ്റാറന്റ്, ലാഹോര് ഗാര്ഡന് ഗ്രില് റസ്റ്റാറന്റ് ആന്ഡ് കഫറ്റീരിയ, കരക് ഫ്യൂച്ചര് കഫറ്റീരിയ, റിച് ആന്ഡ് ഫ്രഷ് സൂപ്പര്മാര്ക്കറ്റ്, സാള്ട്ടി ദേശി ദര്ബാര് റസ്റ്റാറന്റ്, അല് മഖം കോര്ണര് റസ്റ്റാറന്റ് എന്നിവയാണ് അടച്ചുപൂട്ടിയ സ്ഥാപനങ്ങള്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.