റോഡിൽ മനുഷ്യജീവന്​ കാവൽ നിന്നു; മലയാളി ദമ്പതികൾക്ക്​ പൊലീസി​െൻറ ആദരം

അബൂദബി: അപകടത്തിൽ പെട്ട പിക്കപ്​ ഡ്രൈവർക്ക്​ ആശ്വാസം പകരുകയും കൂടുതൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ മുന്നറിയിപ്പ്​ സംവിധാനം ഒരുക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്​ത മലയാളി ദമ്പതികളെ​ അബൂദബി പൊലീസ്​ ആദരിച്ചു. തിരുവനന്തപുരം പാച്ചല്ലൂർ അഞ്ചാങ്കല്ല്​ സ്വദേശിയും അബൂദബി മുഷ്​രിഫ്​ മാൾ ഇത്തിസലാത്ത്​ ഡ്യൂട്ടി മാനേജറുമായ സൂഫിയാൻ ഷാനവാസ്​, ഭാര്യ തൃശൂർ ഇരിങ്ങാലക്കുട സ്വദേശിനിയും മറീന മാൾ മാനേജ്​മ​​െൻറിൽ ഫൈനാൻസ്​ സെക്രട്ടറിയുമായ ആലിയ സൂഫിയാൻ എന്നിവരെയാണ്​ അബൂദബി മുറൂർ പൊലീസ്​ സ്​റ്റേഷനിലേക്ക്​ ക്ഷണിച്ച്​ ആദരിക്കുകയും സർട്ടിഫിക്കറ്റും ഉപഹാരങ്ങളും നൽകുകയും ചെയ്​തത്.

മേയ്​ മൂന്നിന്​ അബൂദബിയിൽനിന്ന്​ അൽ​െഎനിലേക്ക്​ സ്വന്തം കാറിൽ പോകു​േമ്പാൾ മഫ്​റഖിന്​ ശേഷമാണ്​ സുഫിയാനും ആലിയയും​ അപകടദൃശ്യം കണ്ടത്​. ഉടൻ ഇവർ ഹാർഡ്​ ഷോൾഡറിൽ വാഹനം നിർത്തി അപകടത്തിൽ പെട്ട പിക്കപ്പിനെ സമീപിച്ചു. കൈയിൽനിന്ന്​ ചോര വാർന്നൊഴുകിയ ഇൗജിപ്​തുകാരനായ പിക്കപ്​ ഡ്രൈവർ വെള്ളം ചോദിച്ചു. വെള്ളം നൽകി ഡ്രൈവറെ മറ്റൊരിടത്തേക്ക്​ മാറ്റിയിരുത്തിയ ശേഷം സൂഫിയാൻ പിക്കപിലെ അപായ സിഗ്​നലുകൾ പ്രവർത്തിപ്പിച്ചു. തങ്ങൾ വന്ന കാർ സുരക്ഷിത സ്​ഥാനത്തേക്ക്​ മാറ്റിയ ആലിയ പൊലീസിനെ ഫോണിൽ വിവരമറിയിച്ചു. 140 കിലോമീറ്റർ വേഗപരിധിയുള്ള റോഡിൽ മറ്റു വാഹങ്ങൾ അപകടത്തിൽ പെട്ട വാഹനത്തിൽ വന്നിടിച്ച്​ വൻ ദുരന്തമുണ്ടാകുമെന്ന്​ മനസ്സിലാക്കി കാറിലുണ്ടായിരുന്ന ‘ട്രയാംഗിൾ’ അപായ മുന്നറിയിപ്പ്​ സംവിധാനം ഇരുവരും അപകട സ്​ഥലത്ത്​ സ്​ഥാപിച്ചു.

പിന്നീട്​ പൊലീസെത്തി ഗതാഗതം നിയന്ത്രിച്ചു. സൂഫിയാനും ആലിയക്കും നന്ദി അറിയിച്ച പൊലീസ്​ അവരുടെ പേരുവിവരങ്ങളും ഫോൺ നമ്പറും ചോദിച്ച്​ മനസ്സിലാക്കി. ഞായറാഴ്​ചയാണ്​ പൊലീസ്​ അധികൃതർ മുറൂർ സ്​റ്റേഷനിലെത്തി ആദരമേറ്റു വാങ്ങാൻ ഇരുവരെയും ക്ഷണിച്ചത്​. ബുധനാഴ്​ച ഇരുവരും സൂഫിയാ​​​െൻറ പിതാവ്​ ഷാനവാസ്​ ബദറുദ്ദീൻ ഉൾപ്പെടെയുള്ള ബന്ധുക്കളോടൊപ്പം സ്​റ്റേഷനിലെത്തി ആദരമേറ്റുവാങ്ങി. ഗതാഗത-പട്രോൾ ഡയറക്​ടറേറ്റ്​ ഡയറക്​ടർ ബ്രിഗേഡിയർ ഖലീഫ മുഹമ്മദ്​ ആൽ ഖെയ്​ലി സർട്ടിഫിക്കറ്റും ഉപഹാരങ്ങളും സമ്മാനിച്ചു.

അപകട സ്​ഥലത്ത്​ അതിവേഗം സമയോചിതമായി പ്രവർത്തിച്ചതിനും ജീവകാരുണ്യ പ്രവർത്തനം നടത്തിയതിനും ഖലീഫ മുഹമ്മദ്​ ഇരുവരെയും നന്ദി അറിയിച്ചു. ഗതാഗത സുരക്ഷ ശക്​തമാക്കാനും എല്ലാ ജനങ്ങളുടെയും സുരക്ഷിതത്വത്തിനും വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളിൽ അബൂദബി പൊലീസിനെ സൂഫിയാനും ആലിയയും അഭിനന്ദിച്ചു.

Tags:    
News Summary - respect-Abudhabi Police-Malayali People-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.