അ​ബൂ​ദ​ബി ന​ഗ​ര വീ​ഥി​യി​ലെ ടോ​ൾ​ഗേ​റ്റു​ക​ളി​ലൊ​ന്ന്

അ​ബൂ​ദ​ബി​യി​ൽ മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്ക്​ ടോ​ൾ നി​ര​ക്കി​ൽ ഇ​ള​വ്​

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി ന​ഗ​ര​ത്തി​ലെ പാ​ത​ക​ളി​ൽ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ, വി​ര​മി​ച്ച പൗ​ര​ന്മാ​ർ, താ​ഴ്ന്ന വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ൾ, നി​ശ്ച​യ​ദാ​ർ​ഢ്യ വി​ഭാ​ഗ​ക്കാ​ർ എ​ന്നി​വ​ർ​ക്ക്​ ടോ​ൾ നി​ര​ക്കി​ൽ ഇ​ള​വ്​ അ​നു​വ​ദി​ക്കും. ഇ​തി​നാ​യി ഇ​ൻ​റ​ഗ്രേ​റ്റ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് സെ​ൻ​റ​റി​െ​ൻ​റ 'ഡാ​ർ​ബ്' സി​സ്​​റ്റ​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ ​അ​പേ​ക്ഷി​ക്ക​ണം. ഇ​തു​വ​രെ 16,690 വാ​ഹ​ന ഉ​ട​മ​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ അം​ഗീ​ക​രി​ച്ച് ടോ​ൾ നി​ര​ക്കി​ൽ ഇ​ള​വ്​ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ട്രാ​ഫി​ക് ടോ​ൾ സി​സ്​​റ്റ​ത്തി​െ​ൻ​റ വെ​ബ്സൈ​റ്റ് വ​ഴി​യോ 'ഡാ​ർ​ബ്' സ്മാ​ർ​ട്ട് ഫോ​ൺ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യോ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഒ​രു ഉ​പ​ഭോ​ക്താ​വി​ന് ഒ​രു വാ​ഹ​ന​ത്തി​ൽ മാ​ത്ര​മാ​യി ഇ​ള​വ് പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

ആ​ദ്യ വാ​ഹ​ന​ത്തി​െ​ൻ​റ ഇ​ള​വ് റ​ദ്ദാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ൽ ഉ​ട​മ ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​കാ​രം ഒ​രു വാ​ഹ​ന​ത്തി​ൽ നി​ന്ന് മ​റ്റൊ​ന്നി​ലേ​ക്ക് ഇ​ള​വ് കൈ​മാ​റ്റം ചെ​യ്യാ​നാ​വും. അ​പേ​ക്ഷി​ക്കു​ന്ന​തി​ന് ട്രാ​ഫി​ക് ടോ​ൾ സി​സ്​​റ്റ​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത അ​ക്കൗ ണ്ട് ​വ​ഴി അ​പേ​ക്ഷ​ക​ൻ ലോ​ഗി​ൻ ചെ​യ്യ​ണം. ഈ ​പേ​ജി​ൽ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ അ​പ്​​ലോ​ഡ് ചെ​യ്യു​ക​യും ഒ​ഴി​വാ​ക്ക​ലി​നു​ള്ള കാ​ര​ണം രേ​ഖ​പ്പെ​ടു​ത്തു​ക​യും വേ​ണം. അ​പേ​ക്ഷ അം​ഗീ​ക​രി​ക്കു​ക​യോ നി​ര​സി​ക്കു​ക​യോ ചെ​യ്താ​ൽ ഇ-​മെ​യി​ൽ അ​ല്ലെ​ങ്കി​ൽ എ​സ്.​എം.​എ​സ്​ അ​റി​യി​പ്പ് ല​ഭി​ക്കും.

സാ​ധാ​ര​ണ ട്രാ​ഫി​ക് ടോ​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന​ത്​ എ​ട്ട്​ ത​രം വാ​ഹ​ന​ങ്ങ​ളെ​യാ​ണ്. ആം​ബു​ല​ൻ​സു​ക​ൾ, സാ​യു​ധ സേ​ന വാ​ഹ​ന​ങ്ങ​ൾ, സി​വി​ൽ ഡി​ഫ​ൻ​സ് വാ​ഹ​ന​ങ്ങ​ൾ, മ​റ്റു എ​മി​റേ​റ്റ്‌​സി​ലെ ഇ​ൻ​റ​ഗ്രേ​റ്റ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് സെ​ൻ​റ​ർ അം​ഗീ​ക​രി​ച്ച സ്‌​കൂ​ൾ ബ​സു​ക​ൾ, എ​ല്ലാ പാ​സ​ഞ്ച​ർ ബ​സ്സു​ക​ളും, അ​ബൂ​ദ​ബി പൊ​ലീ​സ്, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ല്ലെ​ങ്കി​ൽ മ​റ്റ് പ്രാ​ദേ​ശി​ക എ​മി​റേ​റ്റ്‌​സ് പൊ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ലോ​ഗോ​യും ന​മ്പ​റു​മു​ള്ള വാ​ഹ​ന​ങ്ങ​ളും ട്രെ​യി​ല​ർ വാ​ഹ​ന​ങ്ങ​ളു​മാ​ണ് ടോ​ളി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന​ത്. അ​ബൂ​ദ​ബി​യി​ലെ സ​മ​ഗ്ര റോ​ഡ് ഗ​താ​ഗ​ത പ​ദ്ധ​തി​ക്ക് അ​നു​സൃ​ത​മാ​യാ​ണ് ന​ഗ​ര​ത്തി​ലേ​ക്കു​ള്ള പാ​ത​ക​ളി​ൽ ട്രാ​ഫി​ക് ടോ​ൾ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഗ​താ​ഗ​ത മേ​ഖ​ല​യു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ദ്ധി​പ്പി​ക്ക​ൽ, വാ​ഹ​ന​ങ്ങ​ളു​ടെ വ്യ​ക്തി​ഗ​ത ഉ​പ​യോ​ഗം കു​റ​ക്ക​ൽ എ​ന്നി​വ​യാ​ണ് ടോ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കി​യ​തി​ലൂ​ടെ​യു​ള്ള ല​ക്ഷ്യം. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്കു പ​ക​രം ​പൊ​തു​ഗ​താ​ഗ​ത മാ​ർ​ഗ്ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ലും ല​ക്ഷ്യ​മാ​ണ്.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.