ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ പ്രശസ്തിപത്രം സ്വീകരിച്ച തടവുകാര്‍ റാക് ജയില്‍വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ യാക്കൂബ് യൂസഫ് ബുലൈലയോടൊപ്പം 

ഖുര്‍ആന്‍ പാരായണം: തടവുകാരെ ആദരിച്ച് റാക് ജയില്‍ വകുപ്പ്

റാസല്‍ഖൈമ: വിവിധ കുറ്റകൃത്യങ്ങളെ തുടർന്ന്​ തടവില്‍ കഴിയുന്ന 14 പേരെ ആദരിച്ച് റാക് ജയില്‍വകുപ്പ്. റമദാനില്‍ നടന്ന ഖുര്‍ആന്‍ പാരായണ മത്സരത്തിലെ മികച്ച പ്രകടനമാണ് ഇവരെ ആദരവിനര്‍ഹമാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.

ശിക്ഷയുടെ ഭാഗമായ ജോലികള്‍ക്ക് ശേഷമുള്ള ഒഴിവ് സമയത്താന്​ ഇവര്‍ ഖുര്‍ആന്‍ പാരായണ പരിശീലനം നടത്തിയതെന്ന് റാക് ജയില്‍വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ യാക്കൂബ് യൂസഫ് ബുലൈല പറഞ്ഞു. കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷാനടപടികള്‍ക്കൊപ്പം മികച്ച സ്വഭാവ രൂപവത്കരണത്തിനുതകുന്ന ശിക്ഷണപരിപാടികളും തടവുകാര്‍ക്ക് നല്‍കുന്നുണ്ട്.

ഇതിലൂടെ ഉത്തമപൗരനായി കുടുംബത്തോടും സമൂഹത്തോടും പ്രതിബദ്ധതയുള്ള വ്യക്തിയായാകും ശിക്ഷാനടപടികള്‍ പൂര്‍ത്തീകരിക്കുന്നതോടെ തടവുകാര്‍ പുറത്തിറങ്ങുക. ജയില്‍വകുപ്പ് ഉദ്യോഗസ്ഥരും ഖുര്‍ആന്‍ പാരായണ മത്സര സംഘാടകരായ ചാരിറ്റി അതോറി ഉദ്യോഗസ്ഥരും പങ്കെടുത്തു. വിവിധ രാജ്യക്കാരായ തടവുകാര്‍ അധികൃതരില്‍നിന്ന് പ്രശസ്തിപത്രം ഏറ്റുവാങ്ങി.

Tags:    
News Summary - Recitation of the Quran: Rak Jail Department honors prisoners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.