നെഹ്റു-ഇന്ദിര ഗാന്ധി ജന്മദിന പ്രോഗ്രാം പോസ്റ്റർ പ്രകാശന ചടങ്ങ്
ദുബൈ: ഇൻകാസ് കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുബൈയിൽ കെ.പി.സി.സി അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറിയുമായ വി.പി. അബ്ദുൽ റഷീദിന് സ്വീകരണം നൽകി. ചടങ്ങിൽ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 16ന് നടക്കുന്ന നെഹ്റു-ഇന്ദിര ഗാന്ധി ജന്മദിന പ്രോഗ്രാം പോസ്റ്റർ പ്രകാശനം നടത്തി. ജില്ല പ്രസിഡന്റ് സുദീപ് പയ്യന്നൂർ അധ്യക്ഷത വഹിച്ച ചടങ്ങിന് ജന. സെക്രട്ടറി കെ.എൻ. സക്കറിയ സ്വാഗതവും സന്ദീപ് പൊന്മൊത്ത് നന്ദിയും പറഞ്ഞു.
സ്വീകരണ ചടങ്ങ് ദുബൈ ഇൻകാസ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ ഉദ്ഘാടനം ചെയ്തു. ഇൻകാസ് യു.എ.ഇ വർക്കിങ് പ്രസിഡന്റ് ഷാജി അലവിൽ മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ ദേശീയ, സംസ്ഥാന, ജില്ല കമ്മിറ്റികളിലെ നിരവധി നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ജില്ല വർക്കിങ് പ്രസിഡന്റ് ബിജേഷ് കടബൂരാൻ ത്രിവർണ സംഗമം പ്രോഗ്രാമിനെക്കുറിച്ച് വിശദീകരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാനായി ഷൗക്കത്തലി കടവത്തൂരിനെയും കൺവീനറായി അയ്യൂബ് മയ്യിലിനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.