രാവണേശ്വരം വെൽഫെയർ അസോസിയേഷൻ ഓണാഘോഷത്തിൽ ഒരുമിച്ചുകൂടിയവർ
ദുബൈ: രാവണേശ്വരം വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷം കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഒക്ടോബർ അഞ്ചിന് അജ്മാൻ ഹീലിയയിലെ ഗുഡ് എർത്ത് ഫാം ഹൗസിൽ ‘രാവോണം’ എന്ന പേരിൽ നടന്ന ആഘോഷങ്ങളിൽ അംഗങ്ങളും കുടുംബങ്ങളും അടക്കം 350ലധികം പേർ പങ്കെടുത്തു. അസോസിയേഷൻ പ്രസിഡന്റ് ബാലകൃഷ്ണൻ കൂട്ടക്കനി അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, ഡോ. സൗമ്യ സരിൻ എന്നിവർ ആശംസയർപ്പിച്ചു. അസോസിയേഷൻ സെക്രട്ടറി ശ്രീനാഥ് തണ്ണോട്ട് സ്വാഗതവും ട്രഷറർ അനീഷ് വാണിയംപാറ നന്ദിയും പറഞ്ഞു. കുട്ടികളുടെ പാട്ട്, നൃത്തം, തിരുവാതിര, പൂരക്കളി, കലാവിരുന്ന്, വർണശഭളമായ ഘോഷയാത്ര, ഓണപ്പൂക്കളം, മഹാബലി തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. അംഗങ്ങൾക്കായി ഓണസദ്യ ഒരുക്കിയിരുന്നു. തുടർന്ന് സംഗീത വിരുന്നോടുകൂടി ആഘോഷങ്ങൾ അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.