തിരൂർ സ്വദേശി റാസൽഖൈമയിൽ മരിച്ചു

റാസൽ ഖൈമ: മലപ്പുറം തിരൂർ പുതിയങ്ങാടി സ്വദേശി റാസൽ ഖൈമ ജസീറയിൽ ഹൃദായാഘാതം മൂലം നിര്യാതനായി. പറയൻ വളപ്പിൽ അബ്​ദ ുൽ കാദർ (54)ആണ് റാസൽ ഖൈമ സൈഫ് ഹോസ്പിറ്റലിൽ മരിച്ചത്. ദീർഘകാലമായി പ്രവാസിയായിരുന്ന അബ്​ദുൽ കാദർ യു. എ.ഇയിൽ എത്തിയിട്ട് പത്ത് വർഷമായി.

റാക് ജസീറയിൽ ഇറ്റാലിയൻ ലോണ്ടറി എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. മുഹമ്മദ്‌ ഹാജി ഐസ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല. ഇർഷാദ് അടക്കം മറ്റുരണ്ടു മക്കളുമുണ്ട്. സൈഫ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ച മൃദുതേഹം നിയമനടപടികൾ പൂർത്തീകരിച്ചു നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് റാസൽ ഖൈമ കെ.എം.സി.സി എമർജൻസി വിങ് കൺവീനർ ഹസൈനാർ കോഴിച്ചെന പറഞ്ഞു.

Tags:    
News Summary - Rasal Khaima obit News-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.