മനുഷ്യകരങ്ങളാല് ഭേദിക്കാന്‍ കഴിയാത്ത വിധം അതുല്യ ഭൂപ്രകൃതിയാല്‍ അനുഗ്രഹീതമാണ് റാസല്‍ഖൈമ. പര്‍വ്വത പ്രദേശങ്ങള്‍, താഴ്വാരങ്ങള്‍, വിശാലമായ മരുഭൂമി, ദൈര്‍ഘ്യമേറിയ കടല്‍ തീരം, വിസ്തൃതിയേറിയ കൃഷി നിലങ്ങള്‍ തുടങ്ങിയവാല് സമ്പന്നം. പകൃതിക്ക് സംരക്ഷണം ഒരുക്കിയാണ് സര്‍വ്വ മേഖലകളിലെയും റാസല്‍ഖൈമയുടെ വികസന പദ്ധതികള്‍. അറേബ്യന്‍ ഗള്‍ഫിന്റെ ടൂറിസം തലസ്ഥാനമായി രണ്ടാം വര്‍ഷവും തെരഞ്ഞെടുക്കപ്പെട്ട റാസല്‍ഖൈമക്ക് മുഖ്യ വരുമാന സ്രോതസായി വളരുകയാണ് വിനോദ മേഖല. 2022ലും റാസൽഖൈമക്ക് പറയാൻ ഒരുപിടി നേട്ടങ്ങളുണ്ട്.
നവീന ആശയങ്ങള്‍, റാക് പ്രോപ്പര്‍ട്ടീസ്
യു.എ.ഇയുടെ എണ്ണയിതര വരുമാന സ്രോതസുകളുടെ പട്ടികയില്‍ മുന്‍ നിരയിലാണ് റാക് പ്രോപ്പര്‍ട്ടീസിന്റെ സ്ഥാനം. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാക് ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയുടെ നിര്‍ദ്ദേശാനുസരണം 2005ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ 2.57 ദിര്‍ഹം കോടി വരുമാന നേട്ടം. 602 കോടി ദിര്‍ഹം ആസ്തിയായിരുന്നത് രണ്ടാം പാദത്തില്‍ 623 കോടി ദിര്‍ഹമായി വളര്‍ച്ച നേടി. വിദേശ നിപേക്ഷകരുടെ വിശ്വസ്ത പങ്കാളിയായ റാക് പ്രോപ്പര്‍ട്ടീസ് നൂതന പദ്ധതികള്‍ ആവിഷ്കരിക്കുകയും കൃത്യമായ രീതിയില്‍ നടപ്പാക്കുകയും ചെയ്യുന്നതാണ് വിജയമന്ത്രം. 136.1 മില്യന്‍ ഡോളറായിരുന്നു 2022ലെ വില്‍പ്പന ലക്ഷ്യം.
ആകാശ മേഘങ്ങള്‍ക്ക് മേലെ ഭക്ഷണശാല
യു.എ.ഇയില്‍ സമുദ്രനിരപ്പില്‍ നിന്ന് ഏറ്റവും ഉയരത്തിലുള്ള റസ്റ്റോറന്റാണ് റാസല്‍ഖൈമ ജെയ്സ് മലനിരയിലെ ‘പ്യൂറോ 1484’. റാക് ടൂറിസം ഡെവലപ്പ്മെന്റ് അതോറിറ്റി വിനോദ മേഖലയില്‍ ആവിഷ്കരിച്ച് നടപ്പാക്കിയ പദ്ധതികളില്‍ ലോക ശ്രദ്ധ നേടിയതാണ് മലനിരയിലെ ഈ ഭക്ഷണശാല. ജെയ്സ് സ്ളെഡര്‍, സിപ്പ്ലൈന്‍ തുടങ്ങിയവ ആസ്വദിക്കാനത്തെുന്നവരാണ് ഇവിടുത്തെ ഉപഭോക്താക്കളിലധികവും. സമുദ്ര നിരപ്പില്‍ നിന്ന് 1848 മീറ്റര്‍ ഉയരത്തിലാണ് റസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.