ദുബൈ: ഭക്ഷണശാലാ ക്യൂവിൽ മദ്യപിച്ചെത്തി യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ വിചാരണ തുടങ്ങി. വിമാനത്താവളത്തിലെ മക് ഡൊണാൾഡ്സിൽ നടന്നതായി പറയുന്ന സംഭവത്തിൽ യമനി യുവാവിനെതിരെയാണ് ആരോപണം. പ്രതി കുറ്റം നിഷേധിച്ചു. എന്നാൽ കൂട്ടുകാരികളൊത്ത് ഭക്ഷണം കഴിക്കാനെത്തിയ തെൻറ ദേഹത്ത് ഇയാൾ പലവുരു മോശമായ രീതിയിൽ സ്പർശിച്ചതിനെ തുടർന്നാണ് താൻ സഹോദരനെയും പൊലീസിലും വിവരമറിയിച്ചതെന്ന് യുവതി കോടതിയിൽ മൊഴി നൽകി.
വിമാനത്താവളത്തിൽ വെച്ച് ചോദ്യംചെയ്യവെ ഇയാൾ അസ്വാഭാവികമായാണ് പെരുമാറിയതെന്നും നിലതെറ്റിയ രീതിയിലായിരുന്നു നിൽപ്പെന്നും പൊലീസ് കോടതിയെ അറിയിച്ചു. വിചാരണ വരും ദിവസങ്ങളിലും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.