റാസല്‍ഖൈമ: റാക് അല്‍ ശമല്‍-അല്‍ റംസ് റോഡിലെ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററാണെന്ന് റാക് പൊലീസ് അറിയിച്ചു. ഗതാഗത സുരക്ഷ വര്‍ധിപ്പിക്കുകയെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള റാക് പൊലീസിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് നടപടി.
സുഗമമായ ഗതാഗതം നിലനിര്‍ത്തുന്നതിനും തിരക്ക് കുറക്കുന്നതിനും വാഹനാപകടങ്ങള്‍ കുറക്കുന്നതിനും നടപടി സഹായിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പാതകളുടെ ഇരുവശവും സ്ഥാപിച്ചിട്ടുള്ള സൂചകങ്ങള്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണമെന്നും അത് പിന്തുടര്ന്ന് നിയമലംഘനങ്ങള്‍ ഒഴിവാക്കണമെന്നും റാക് പൊലീസ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.