റാക് സ്കോളേഴ്സ് പ്രൈവറ്റ് ഇന്ത്യന്‍ സ്കൂളിന്‍െറ സില്‍വര്‍ ജൂബിലി ആഘോഷത്തില്‍
സി.ബി.എസ്.ഇ ആര്‍.ഒ ആന്‍റ് സി.ഒ.ഇ ഡയറക്ടര്‍ ഡോ. റാം ശങ്കര്‍ സംസാരിക്കുന്നു
റാസല്‍ഖൈമ: വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കി സില്‍വര്‍ ജൂബിലി ആഘോഷിച്ച് റാക് സ്കോളേഴ്സ് ഇന്ത്യന്‍ പ്രൈവറ്റ് സ്കൂള്‍. സി.ബി.എസ്.ഇ ആര്‍.ഒ ആന്‍റ് സി.ഒ.ഇ ഡയറക്ടര്‍ ഡോ. റാം ശങ്കര്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ ചെയര്‍മാന്‍ ഹബീബ് മുണ്ടോള്‍ അധ്യക്ഷത വഹിച്ചു. റാക് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് നോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സ്റ്റീവന്‍ റെയ്സിഗ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ് അലി യഹ്യ, ഇംഗ്ലീഷ് വിഭാഗം അധ്യാപകരായ സാജിതാ സക്കീർ, ദർശന നിധി എന്നിവർ സംസാരിച്ചു. നിഹാൽ മുഹമ്മദ് ഖുർആനിൽ നിന്നവതരിപ്പിച്ചു.
സ്കൂള്‍ വൈസ് ചെയര്‍മാന്‍ താന്‍സെന്‍ ഹബീബ്, വൈസ് പ്രിന്‍സിപ്പല്‍ പ്രീത, അലുമ്നി പ്രസിഡന്‍റ് വിഷ്ണു പ്രസാദ്, പി.ടി.സി പ്രസിഡന്‍റ് ധന്യ ശങ്കര്‍, സ്കൂള്‍ കൗണ്‍സില്‍ പ്രധാനമന്ത്രി ഹന്ന റെജി തുടങ്ങിയവര്‍ സംബന്ധിച്ചു. 25 വര്‍ഷമായി സ്കൂളില്‍ സേവനം തുടരുന്ന അസി. മാനേജര്‍ ശ്യാമള പ്രസാദ്, പി.ആര്‍.ഒ സതീഷ്, ജീവനക്കാരി ഉമ്മുകുല്‍സു എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
സ്കോളേഴ്സ് സ്കൂള്‍ കുടുംബത്തിന്‍െറ ഉപഹാരം പ്രിന്‍സിപ്പല്‍ ചെയര്‍മാന്‍ ഹബീബ് മുണ്ടോളിന് സമ്മാനിച്ചു. വിവിധ കലാ -കായിക മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ വിവിധ കലാ പ്രകടനങ്ങളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.