ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുക്കുന്ന യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി
Posted On
date_range Updated On
date_range ഇഫ്താര്‍ സംഗമം ഒരുക്കി റാക് ഭരണാധിപന്‍
റാസല്‍ഖൈമ: യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സൗഹൃദ സംഗമം നടന്നു.റമദാനിലെ വിവിധ ദിനങ്ങളിലായി നടന്ന സംഗമത്തില്‍ സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.കഴിഞ്ഞ ദിവസം ഖുസാം മജ്ലിസില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ പൗര പ്രമുഖര്‍, തദ്ദേശീയര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, അറബ്-ഇസ്ലാമിക കമ്യൂണിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങിനെത്തിയവര്‍ ശൈഖ് സഊദിന് റമദാന്‍ ആശംസകള്‍ കൈമാറി.സമൂഹ ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തുന്നതാണ് റമദാന്‍ സംഗമങ്ങളെന്ന് ശൈഖ് സഊദ് ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.