റാക് പൊലീസ് ‘വേനല്‍ ശിബിരം’ സമാപിച്ചു

റാസല്‍ഖൈമ: നാലാഴ്ചയായി റാക് പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ നടന്നുവന്ന ‘ഫ്രണ്ട്സ് ഓഫ് പൊലീസ്’ സമ്മര്‍ പ്രോഗ്രാം 2026’ സമാപിച്ചു. അവാഫി സായിദ് എജുക്കേഷനല്‍ കോംപ്ലക്സില്‍ നടന്ന ചടങ്ങില്‍ ജനറല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ. താരിഖ് മുഹമ്മദ് ബിന്‍ സെയ്ഫ് പങ്കെടുത്തു.

200 വിദ്യാര്‍ഥികള്‍ പങ്കെടുത്ത ക്യാമ്പില്‍ ഗതാഗത സുരക്ഷ, മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണം, ഇമാറാത്തി മൂല്യങ്ങള്‍, നിര്‍മിത ബുദ്ധി, കായിക-സൈനിക പരിശീലനം എന്നിവ ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കി. വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികസനം, ദേശസ്നേഹം, സാമൂഹിക ഉത്തരവാദിത്തബോധം എന്നിവ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ബ്രിഗേഡിയര്‍ ഡോ. താരീഖ് മുഹമ്മദ് ബിന്‍ സെയ്ഫ് പറഞ്ഞു.

പൊലീസ് ബാന്‍ഡിന്‍റെ ദേശീയ ഗാനത്തോടെ തുടങ്ങിയ ചടങ്ങില്‍ ക്യാമ്പിന്‍റെ നാലാഴ്ചത്തെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചു. വിദ്യാര്‍ഥികള്‍ സൈനിക പ്രകടനവും മാര്‍ഷ്യല്‍ ആർട്സ് അവതരണവും നടത്തി. ബിരുദധാരികളുടെ പ്രതിനിധികളായി ഇരട്ട സഹോദരന്മാരായ യൂസുഫ്, മുഹമ്മദ് ഖാത്തമി അല്‍ സുഅ്ബി എന്നിവര്‍ സംസാരിച്ചു.

പരിപാടിയുടെ വിജയത്തിന് സംഭാവന നല്‍കിയ വിവിധ സ്ഥാപനങ്ങളെയും പരിശീലകരെയും മെഡിക്കല്‍ സംഘത്തെയും സന്നദ്ധ പ്രവര്‍ത്തകരെയും ക്യാമ്പ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു.

Tags:    
News Summary - റാക് പൊലീസ് വേനല്‍ ശിബിരം സമാപിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.