മയക്കുമരുന്ന് വിപത്തിനെതിരെ റാസല്‍ഖൈമയില്‍ സംഘടിപ്പിച്ച പ്രഭാഷണ ചടങ്ങില്‍ നിന്ന്

മയക്കുമരുന്നിനെതിരെ റാക് പൊലീസ് ബോധവത്കരണം

റാസല്‍ഖൈമ: മയക്കുമരുന്ന് വിപത്തിനെക്കുറിച്ച് ബോധവത്കരണവുമായി റാക് പൊലീസ്. ദേശീയ മയക്കുമരുന്ന് വിരുദ്ധ ഏജന്‍സിയുടെ ആഭിമുഖ്യത്തിലാണ് റാക് പൊലീസ് യുവാക്കള്‍ക്കായി ബോധവത്കരണ പ്രഭാഷണം സംഘടിപ്പിച്ചത്. റാക് അല്‍ മ്യാരീദ് അമ്വര്‍ മറൈന്‍ ഫിഷിങ്​ അസോസിയേഷന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ റാക് മയക്കുമരുന്ന് വിരുദ്ധ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഇബ്രാഹിം ജാസിം അല്‍ തനൈജി പങ്കെടുത്തു.

സമൂഹ അവബോധം വര്‍ധിപ്പിക്കുകയും യുവാക്കളെ നെഗറ്റീവ് പെരുമാറ്റങ്ങളില്‍ നിന്നും സാമൂഹിക തിന്മകളില്‍ നിന്നും സംരക്ഷിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി. ലഹരി വസ്തുക്കളുടെ അപകടങ്ങളെക്കുറിച്ച് കുടുംബങ്ങളിലും സമൂഹത്തിലും അവബോധം വളര്‍ത്തുന്നതിലൂടെ ഉപയോഗവും ആസക്തിയും തടയുക, നേരത്തെ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ചികില്‍സ തേടുന്നതിനും സാമൂഹിക ഉത്തരവാദിത്തം ഓര്‍മപ്പെടുത്തുക, യുവാക്കളെ ശാക്തീകരിക്കുന്നതിനും സാമൂഹിക സ്ഥിരത ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ദേശീയ സംരംഭങ്ങള്‍ക്ക് പിന്തുണ പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതായിരുന്നു പ്രഭാഷണത്തിലെ കാതല്‍.

Tags:    
News Summary - RAK Police Awareness Campaign Against Drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.