അപകടമുണ്ടാക്കി ഓടിരക്ഷപ്പെട്ട ഡ്രൈവറെ റാക് പൊലീസ് പിടികൂടി

റാസൽഖൈമ: വാഹനാപകടം ഉണ്ടാക്കി ഓടി രക്ഷപ്പെട്ട ഡ്രൈവറെ അഞ്ച് മണിക്കൂറിനുള്ളിൽ പിടികൂടി റാക് പൊലീസ്. ചൊവ്വാഴ്ച്ച പുലർച്ചെയായിരുന്നു മുന്ന് സ്ത്രീകൾ ഉൾപ്പെട്ട വാഹനാപകടം നടന്നതെന്ന് അധികൃതർ അറിയിച്ചു. ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്മെന്‍റ്​ - ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ആൻഡ് കൺട്രോൾ സെക്ഷന്‍റെ നേതൃത്വത്തിൽ അൽ ജസീറ അൽ ഹംറ കോംപ്രിഹെൻസീവ് പൊലീസ് സ്റ്റേഷന്‍റെയും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റിന്‍റെയും സഹകരണത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തതെന്ന് റാക് പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്മെന്‍റ്​ ഡയറക്ടർ ലഫ്റ്റനന്‍റ്​ കേണൽ അബ്ദുല്ല അബ്ദുർറഹ്മാൻ അൽ സമാൻ പറഞ്ഞു.

ചൊവ്വാഴ്ച പുലർച്ചെ 1.30 ഓടെ അൽ ജസീറ അൽ ഹംറ പ്രദേശത്ത് ഏഷ്യൻ വംശജരായ മൂന്ന് സ്ത്രീകൾ വാഹനാപകടത്തിൽ പെട്ടുവെന്നും അപകടത്തിന് കാരണക്കാരനായ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടുവെന്നും ഓപ്പറേഷൻസ് റൂമിൽ റിപ്പോർട്ട് ലഭിക്കുകയായിരുന്നു. ബന്ധപ്പെട്ട അധികാരികൾ ഉടൻ അപകടസ്ഥലത്തെത്തി അപകടത്തിന് കാരണക്കാരനായ ഓടിരക്ഷപ്പെട്ട ഡ്രൈവറെ കണ്ടെത്തുന്നതിനായി ഒരു സംയുക്ത ടാസ്ക് ഫോഴ്സ് രൂപവത്​കരിക്കുകയും ചെയ്തു. അപകടം നടന്ന് മണിക്കൂറികൾക്കുള്ളിൽ അയാളെ തിരിച്ചറിയുന്നതിൽ ടീമിന്‍റെ ശ്രമങ്ങൾ വിജയിച്ചു. അയാളെ പിടികൂടി നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

Tags:    
News Summary - Rak police arrest hit-and-run driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.