അല്‍ഹംറ ഇന്റര്‍നാഷനല്‍ എക്സിബിഷന് ആൻഡ് കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കുന്ന റാക് ഇന്നൊവേറ്റ്സ് എക്സിബിഷന് 2025’ പ്രദര്‍ശനത്തില്‍ നിന്ന്
റാസല്‍ഖൈമ: കഴിഞ്ഞ ദിവസം അല്‍ഹംറ ഇന്റര്‍നാഷനല്‍ എക്സിബിഷന് ആൻഡ് കോണ്‍ഫറന്‍സ് സെന്ററിലാരംഭിച്ച ‘റാക് ഇന്നൊവേറ്റ്സ് എക്സിബിഷന് 2025’ വ്യാഴാഴ്ച സമാപിക്കും.
‘നവീകരണത്തിന്റെ ശക്തി’ എന്ന പ്രമേയത്തില്‍ രാജ്യത്തുടനീളം നടക്കുന്ന പത്താമത് യു.എ.ഇ ഇന്നൊവേഷന് മാസാചരണത്തിന്റെ ഭാഗമായാണ് റാസല്‍ഖൈമയിലും പ്രദര്‍ശനം നടക്കുന്നത്.
നവീകരണത്തെ പിന്തുണക്കുന്നതിനും സുസ്ഥിര വികസനത്തിനും സര്‍ഗാത്മകതയുടെ സംസ്കാരത്തിനും പ്രോത്സാഹനം നല്‍കുന്നതാണ് പ്രദര്‍ശനമെന്ന് റാക് ഇവന്റ്സ് സ്റ്റാൻഡിങ് കമ്മിറ്റി മേധാവി മുഹമ്മദ് മൂസ ലൂജാബ് അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ വകുപ്പുകള്‍, ആരോഗ്യം, വിദ്യാഭ്യാസം, സ്വകാര്യ മേഖലയിലെ കമ്പനികള്‍ തുടങ്ങിയ 48 സ്ഥാപനങ്ങളില്‍ നിന്നുള്ള 230ലേറെ നൂതന പദ്ധതികളാണ് പ്രദര്‍ശനത്തിനുള്ളത്. റാസല്‍ഖൈമയിലെ സര്‍ക്കാര്‍-സര്‍ക്കാറിതര സ്ഥാപനങ്ങള്‍, സ്കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവ ഏറ്റെടുക്കുന്ന നൂതനാശയങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രദര്‍ശനത്തില്‍നിന്ന് ലഭിക്കും.
വിവിധ മേഖലകള്‍ നേരിടുന്ന സാങ്കേതിക വെല്ലുവിളികള്‍ക്ക് നൂതന പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് മത്സരിക്കുന്ന ‘റാക് ഹാക്കത്തണ്‍’, വ്യത്യസ്ത വിഷയങ്ങളിലുള്ള ശില്പശാലകള് തുടങ്ങിയവയും പ്രദര്‍ശനത്തിലുള്‍പ്പെടും.
രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ടുവരെ നടക്കുന്ന പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൗജന്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.