റാ​ക് ഹാ​ഫ്​ മ​ര​ത്ത​ണ്‍ റൂ​ട്ട്​ മാ​പ്പ്

റാ​ക് ഹാ​ഫ്​ മ​ര​ത്ത​ണ്‍; റൂ​ട്ടു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു

റാ​സ​ല്‍ഖൈ​മ: ഈ ​മാ​സം 14ന് ​ന​ട​ക്കു​ന്ന റാ​ക് അ​ര്‍ധ മ​ര​ത്ത​ണി​ന്‍റെ നാ​ല് ഓ​ട്ട മ​ല്‍സ​ര​ങ്ങ​ളും മ​ര്‍ജാ​ന്‍ ഐ​ല​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ന​ട​ക്കു​ക​യെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഈ ​റൂ​ട്ടി​ലൂ​ടെ ഓ​ട്ട​ക്കാ​ര്‍ക്ക് മ​നോ​ഹ​ര​മാ​യ ക​ട​ല്‍ത്തീ​ര കാ​ഴ്ച​ക​ള്‍ ആ​സ്വ​ദി​ച്ച് മ​ല്‍സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. നി​ര്‍മാ​ണം പു​രോ​ഗ​മി​ക്കു​ന്ന വീ​ന്‍ അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ൻ​ഡ് ഉ​ള്‍പ്പെ​ടെ റാ​സ​ല്‍ഖൈ​മ​യി​ലെ പ്ര​ശ​സ്ത​മാ​യ ബീ​ച്ച് ഫ്ര​ണ്ട് റി​സോ​ര്‍ട്ടു​ക​ള്‍ ക​ട​ന്നാ​ണ് മ​ല്‍സ​ര​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക.

യു.​എ.​ഇ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും റാ​സ​ല്‍ഖൈ​മ ഭ​ര​ണാ​ധി​പ​നു​മാ​യ ശൈ​ഖ് സ​ഊ​ദ് ബി​ന്‍ സ​ഖ​ര്‍ അ​ല്‍ ഖാ​സി​മി​യു​ടെ ര​ക്ഷാ​ക​ര്‍തൃ​ത്വ​ത്തി​ല്‍ റാ​ക് ടൂ​റി​സം ഡെ​വ​ല​പ്പ്മെ​ന്‍റ് അ​തോ​റി​റ്റി​യാ​ണ് (റാ​ക് ടി.​ഡി.​എ) റാ​ക് ഹാ​ഫ് മ​ര​ത്ത​ണ്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ര​ണ്ട്, അ​ഞ്ച്, പ​ത്ത് കി.​മീ​റ്റ​ര്‍ മ​ല്‍സ​ര​ങ്ങ​ളോ​ടൊ​പ്പം മു​ഖ്യ ആ​ക​ര്‍ഷ​ണ​മാ​യ 21.1 കി​ലോ മീ​റ്റ​ര്‍ മ​ല്‍സ​രം ഉ​ള്‍പ്പെ​ടു​ന്ന​താ​ണ് റാ​ക് ഹാ​ഫ് മ​ര​ത്ത​ണ്‍.

എ​ല്ലാ മ​ല്‍സ​ര​ങ്ങ​ളു​ടെ​യും വി​ശ​ദാം​ശ​ങ്ങ​ള്‍ rakhalfmarathon.com വെ​ബ്സൈ​റ്റി​ല്‍ ല​ഭി​ക്കും. ര​ജി​സ്ട്രേ​ഷ​ന്‍ സ്ഥി​രീ​ക​രി​ച്ച​വ​ര്‍ക്കു​ള്ള റേ​സ് പാ​ക്ക്- ന​മ്പ​ര്‍ വി​ത​ര​ണം ഈ ​മാ​സം ഒ​മ്പ​ത്, 10 തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ പ​ത്ത് മു​ത​ല്‍ രാ​ത്രി എ​ട്ട് വ​രെ ദു​ബൈ മീ​ഡി​യ സി​റ്റി​യി​ലെ ദി ​അ​ജ​ണ്ട​യി​ല്‍ ന​ട​ക്കും. 12, 13 തീ​യ​തി​ക​ളി​ല്‍ റാ​ക് അ​ല്‍ മ​ര്‍ജാ​ന്‍ ഹെ​ഡ്ക്വാ​ര്‍ട്ടേ​ഴ്സ് ബി​ല്‍ഡി​ങ്​ പ​രി​സ​ര​ത്തും റേ​സ് പാ​ക്ക് വി​ത​ര​ണം ന​ട​ക്കും. ലോ​ക​ത്തി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ഹാ​ഫ് മ​ര​ത്ത​ണു​ക​ളി​ലൊ​ന്നാ​യ റാ​ക് അ​ര്‍ധ മ​ര​ത്ത​ണി​ന്‍റെ 19ാമ​ത് പ​തി​പ്പി​നാ​ണ് റാ​സ​ല്‍ഖൈ​മ ഒ​രു​ങ്ങു​ന്ന​ത്. രാ​വി​ലെ 6.30ന് ​എ​ലൈ​റ്റ് ഹാ​ഫ് മാ​ര​ത്ത​ണ്‍, ഏ​ഴി​ന് മാ​സ് ഹാ​ഫ് മാ​ര​ത്ത​ണ്‍, 9.30ന് ​അ​ഞ്ച്, പ​ത്ത് കി.​മീ​റ്റ​ര്‍ റോ​ഡ് റേ​സ്, 10.30ന് ​ര​ണ്ട് കി.​മീ. ഫ​ണ്‍ റ​ണ്‍ എ​ന്നി​ങ്ങ​നെ​യാ​ണ് മ​ല്‍സ​ര​ങ്ങ​ള്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. മൂ​ന്ന് മ​ണി​ക്കൂ​റാ​ണ് ഹാ​ഫ് മ​ര​ത്ത​ണ്‍ മ​ല്‍സ​ര​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക സ​മ​യ​പ​രി​ധി. ലോ​ക​ത​ല​ത്തി​ലു​ള്ള മി​ക​ച്ച ദീ​ര്‍ഘ​ദൂ​ര ഓ​ട്ട​ക്കാ​രും കാ​യി​ക താ​ര​ങ്ങ​ളും റാ​ക് ഹാ​ഫ് മാ​ര​ത്ത​ണി​ല്‍ അ​ണി​നി​ര​ക്കും.

Tags:    
News Summary - Rak Half Marathon; Routes Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.