റാസല്‍ഖൈമ: കഴിഞ്ഞ ആറു മാസത്തിനിടെ ലഭിച്ച ഉപഭോക്തൃ പരാതികളില്‍ ഭൂരിഭാഗത്തിനും സമയബന്ധിതായി പരിഹാരം കണ്ടതായി റാസല്‍ഖൈമ സാമ്പത്തിക വികസന വകുപ്പ് അധികൃതര്‍ അറിയിച്ചു. കൊമേഴ്സ്യല്‍ കണ്‍ട്രോള്‍ഡ് ആന്‍റ് പ്രൊട്ടക്ഷന്‍ വിഭാഗത്തിന് ഇക്കാലയളവില്‍ 545 പരാതികളാണ് ലഭിച്ചത്. പരാതികള്‍ക്ക് വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചത് ഉപഭോക്തൃ സംരക്ഷണ സംവിധാനത്തിന്‍റെ കാര്യക്ഷമത തെളിയിക്കുന്നതാണ്. ഇതേ കാലയളവില്‍ യു.എ.ഇയില്‍ രജിസ്റ്റര്‍ ചെയ്ത വ്യാപാര മുദ്രകളുമായി (ട്രേഡ് മാര്‍ക്ക്) ബന്ധപ്പെട്ട 17 പരാതികളും ലഭിച്ചിരുന്നു.
നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് എല്ലാ പരാതികള്‍ക്കും പരിഹാരം കണ്ടതോടെ ഈ വിഭാഗത്തില്‍ നൂറു ശതമാനം ഉപഭോക്തൃ സംതൃപ്തി രേഖപ്പെടുത്തി. ബൗദ്ധിക സ്വത്തവകാശങ്ങളും ട്രേഡ് മാര്‍ക്ക് ഉടമകളുടെ അവകാശങ്ങളും സംരക്ഷിക്കുന്നതില്‍ വകുപ്പ് പ്രതിജ്ഞാബദ്ധമാണ്. ഉപഭോക്താക്കളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും ട്രേഡ് മാര്‍ക്ക് ഉടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള വകുപ്പിന്‍റെ പ്രതിബദ്ധതയാണ് ഈ നേട്ടങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് കൊമേഴ്സ്യല്‍ കണ്‍ട്രോള്‍ ആന്‍റ് പ്രൊട്ടക്ഷന്‍ ഡയറക്ടര്‍ ഫൈസല്‍ അബ്ദുല്ല അല്‍യൂന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.