ദുബൈ: എ.െഎ.സി.സി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി ജനുവരി ഒമ്പതിന് യു.എ.ഇയിൽ. പ്രവാസി ഇന്ത്യക്കാർ കൂടുതലുള്ള മേഖലകളിൽ എത്തി അവരുമായും ഭരണകൂട പ്രതിനിധികളുമായും ആശയവിനിമയം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് ബഹ്റൈനിലും യു.എ.ഇയിലും രാഹുൽ സന്ദർശനം നടത്തുന്നത്. ഏതാനും മാസം മുൻപ് യു.എസ്. സന്ദർശനം നടത്തിയ വേളയിൽ തന്നെ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടയുടനെ ഇൗ ആവശ്യം വീണ്ടും ഉന്നയിച്ചതോടെ രാഹുൽ സമ്മതമറിയിക്കുകയായിരുന്നു. എന്നാൽ സന്ദർശനത്തിെൻറ ഭാഗമായി യു.എ.ഇയിൽ നടത്തുന്ന പൊതുപരിപാടികളുടെ വിശദാംശങ്ങൾ ലഭ്യമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.