ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ റിലീജ്യസ് വിഭാഗം സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരത്തിന്റെ ബ്രോഷര്‍ പ്രകാശനം അദീബ് അഹ്മദ് നിര്‍വഹിക്കുന്നു
അബൂദബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ റിലീജ്യസ് വിഭാഗം റമദാനില്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരത്തിന്റെ ബ്രോഷര്‍ പ്രകാശനം ലുലു ഇന്റര്‍നാഷനല്‍ എക്സ്ചേഞ്ച് സി.ഇ.ഒ അദീബ് അഹ്മദ് നിര്‍വഹിച്ചു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുസ്സലാം, ഭാരവാഹികളായ അബ്ദുല്ല നദ്വി, സലീം നാട്ടിക, അഷ്റഫ് നജാത്ത്, മൊയ്തീന്‍കുട്ടി ഹാജി, അഹ്മദ് കുട്ടി തൃത്താല എന്നിവര്‍ സംബന്ധിച്ചു. മാര്‍ച്ച് 31, ഏപ്രില്‍ 1, 2 തീയതികളില്‍ ഇസ്ലാമിക് സെന്റര്‍ പ്രധാന ഹാളിലാണ് മത്സരം നടക്കുക.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 200 പേരില്‍നിന്ന് രണ്ടു ഘട്ടങ്ങളിലായി നടന്ന പ്രാഥമിക മത്സരത്തില്‍ യോഗ്യത നേടിയവർ മാറ്റുരക്കും. മുതിര്‍ന്നവർക്കും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി മത്സരങ്ങള്‍ നടക്കും. വിജയികള്‍ക്ക് കാഷ് പ്രൈസും ഫൈനലിസ്റ്റുകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണംചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.