ഇതുവരെയില്ലാത്ത ആശങ്കകളും പേറിയാണ് ഒരു രോഗവുമില്ലാത്തവർപോലും ആശുപത്രികളുടെ പടികയറി വരുന്നത്. കൊറോണയാകരുതേ എന്ന പ്രാർഥനകൾ മാത്രമാണ് ഇവർക്ക് കൂട്ടിനുള്ളത്. ആശ്വസിക്കാനൊരു നെഗറ്റിവ് ഫലം മാത്രമാണ് ആഗ്രഹം. ഫലം പോസിറ്റിവാണെന്നറിയുേമ്പാഴുള്ള അവരുടെ നിസ്സഹായാവസ്ഥ ഒാരോ ആരോഗ്യപ്രവർത്തകെൻറയും നിസ്സഹായാവസ്ഥ കൂടിയാണ്. ആശ്വസിപ്പിച്ചും ആത്മധൈര്യം പകർന്നും മാനസികമായി കരുത്തേകുക എന്നതാണ് ഡോക്ടർമാരുടെ പ്രഥമ പരിഗണന. തൊണ്ടവേദനയോ തുമ്മലോ പോലുള്ള ചെറിയ രോഗങ്ങൾക്കുപോലും കൗൺസലിങ് നൽേകണ്ടിവരുന്നത് ആദ്യമായിട്ടായിരിക്കും. മറ്റുള്ളവർക്ക് ആത്മധൈര്യം പകരുേമ്പാഴും ആശങ്കകളുടെ നടുക്കടലിൽ നിന്നാണ് ആരോഗ്യപ്രവർത്തകർ ജോലി ചെയ്യുന്നത്. ശരീരത്തിൽ കയറിക്കൂടാൻ തക്കംപാർത്ത് നമുക്ക് ചുറ്റും രോഗാണു കറങ്ങിനടക്കുന്നുണ്ടെന്ന് മനസ്സിൽ കുറിച്ച ശേഷമാണ് പി.പി.ഇ കിറ്റുമണിഞ്ഞ് കർമഭൂമിയിലേക്കിറങ്ങുന്നത്. മുന്നിൽ നിൽക്കുന്നയാളിൽ കോവിഡ് ഉണ്ടെന്ന് മനസ്സിലുറപ്പിച്ചാണ് ചികിത്സിക്കുന്നത്. ഇത് ചെറുതല്ലാത്ത മാനസിക സംഘർഷം ഉണ്ടാക്കുന്നുണ്ട്. എങ്കിലും, പരാതിയേതുമില്ലാതെ ചിരിച്ച മുഖത്തോടെ അവരെ പരിചരിക്കുന്നവരാണ് ഡോക്ടർമാരും നഴ്സുമാരും.
ചികിത്സ തേടിയെത്തുന്നവരോട് ദേഷ്യമോ പരിഭവമോ വെച്ചുപുലർത്താതെ അവർക്ക് ആത്മധൈര്യമേകുന്നവരാണ് ആേരാഗ്യപ്രവർത്തകർ. ഇൗ കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ ആളുകളുമായി ഇടപഴകുന്നവരാണ് ഞങ്ങൾ. ആരോഗ്യപ്രവർത്തകർക്ക് കോവിഡ് വന്നാൽ കൂടുതൽ പേരിലേക്ക് പടരാൻ സാധ്യതയുണ്ട്. അതിനാൽതന്നെ, സ്വന്തം സുരക്ഷക്കു പുറമെ സമൂഹത്തിെൻറ സംരക്ഷണവുംകൂടി ഏറ്റെടുത്ത് സ്വയം കവചമൊരുക്കുകയാണവർ. നമുക്ക് രോഗം വരാതിരിക്കേണ്ടത് സമൂഹത്തിെൻറ കൂടെ ആവശ്യമാണ്. മറ്റുള്ളവർ വീടകങ്ങളിൽ വിശ്രമിക്കുേമ്പാൾ പതിവിലും കൂടുതൽ സമയം ജോലി നോക്കേണ്ടിവരുന്നുണ്ട്. എങ്കിലും, മഹാമാരിക്കെതിരെ ഒരു ടീമായി പൊരുതി ആത്മസംതൃപ്തിയടയുന്നവരാണ് ആരോഗ്യപ്രവർത്തകർ. കുടുംബാംഗങ്ങളെപ്പോലും കാണാതെ അകലംപാലിക്കുന്ന എത്രയോ ഡോക്ടർമാരും നഴ്സുമാരും ഇന്നീ നാട്ടിലുണ്ട്. പ്രായമുള്ളവരോ കുഞ്ഞുങ്ങളോ രോഗികളോ വീട്ടിൽ ഉണ്ടെങ്കിൽ പലർക്കും താമസസ്ഥലങ്ങളിലേക്ക് േപാകാൻ പോലും കഴിയാറില്ല.
ചികിത്സക്കിടയിൽ ഫോൺകാളുകൾപോലും എടുക്കുന്നത് വലിയ റിസ്കാണ്. ആശ്വാസവാക്കുകൾ തേടിയുള്ള വിളിയാണെന്നറിയാവുന്നതിനാൽ റിസ്ക് കണക്കാക്കാെത മറുപടി കൊടുക്കേണ്ടിവരുന്നു. ഇൻഷുറൻസ് ഇല്ലാത്തവരും ജോലിയില്ലാത്തവരുമെല്ലാം ദിനേന ആശുപത്രികൾ തേടിയെത്തുന്നുണ്ട്. കൺസൽട്ടിങ് ഫീസ് ഒഴിവാക്കിയും വില കുറഞ്ഞ മരുന്നുകൾ കുറിച്ചു നൽകിയും ഇവരെ ചേർത്തുനിർത്താൻ ശ്രമിക്കാറുണ്ട്. ഒരു മരണമെങ്കിലും ഒഴിവാക്കാൻ അവസാന നിമിഷം വരെ പോരടിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് എന്നും ക്വാറൻറീൻ ദിനങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.