പി.ജെ.ഡി.സി മഹല്ല് സംഗമത്തിൽ പങ്കെടുത്തവർ
അജ്മാൻ: കണ്ണൂർ പുതിയങ്ങാടി ജമാഅത്ത് ദർസ് കമ്മിറ്റി (പി.ജെ.ഡി.സി) ദുബൈ-നോർത്തേൺ എമിറേറ്റ്സ് മേഖലയിലെ മഹല്ല് നിവാസികളുടെ സംഗമവും ജനറൽബോഡി യോഗവും അജ്മാനിൽ നടന്നു.
പി.ജെ.ഡി.സി അബൂദബി വൈസ് പ്രസിഡന്റ് അഷ്റഫ് ഹസൈനാർ അധ്യക്ഷത വഹിച്ചു. പിക്കോഫ് ചെയർമാൻ യു. ശംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.
അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ട്രഷറർ ബി.സി. അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. സി.എച്ച്. സാലിഹ്, പി.കെ. ഹാഷിം, പി. മുത്തലിബ്, എം. നസീർ അഹമ്മദ്, അഫ്സൽ ചാറൻ, ഫൈസൽ മഞ്ഞ, സാജിദ് സീവായി, അഫ്സീർ എ.പി, എസ്.യു. അബ്ദുൽ ഫത്താഹ് എന്നിവർ സംസാരിച്ചു. കെ. മുനീർ സ്വാഗതവും എ. ബഷീർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: കെ. മുനീർ (പ്രസി), സി.എച്ച്. സാലിഹ്, ഒ. ഖലീലുറഹ്മാൻ (വൈസ് പ്രസി), അഫ്സീർ എ.പി(ജനറൽ സെക്ര), സാജിദ് സീവായി, ഫൈസൽ മഞ്ഞ (ജോ. സെക്ര), എ. ബഷീർ (ട്രഷറർ). കോഓഡിനേറ്റർമാർ: മുഹമ്മദ് ഹിഷാം, അഷ്റഫ് (ദുബൈ), അഫ്സൽ ടി.കെ, ഹാഷിഖ്. എസ് (ഷാർജ), ത്വയ്യിബ് പി.എം, മുർഷിദ്(അജ്മാൻ), റഹൂഫ് എസ്, ഇർഷാദ് എസ്.എ.ഇ.പി (റാസൽഖൈമ), ബഷീർ കെ.സി, അജ്മൽ സി.എച്ച്(ഫുജൈറ).
പ്രവർത്തക സമിതിയംഗങ്ങൾ: പി.കെ. ഹാഷിം, നാസർ മഞ്ഞ, ഹകീം എം, ഹസൈനാർ പി, ഫായിസ് അബ്ബാസ് ടി.കെ, ജബ്ബാർ എം, അഷ്റഫ് കെ.സി, അബ്ദുൽ ശുക്കൂർ എ.പി.വി, അഫ്സൽ ചാറൻ, നസീർ അഹമ്മദ്, അനസ് പള്ളിക്കണ്ടി, സായിദ് കെ, നൗഫൽ കെ.എം, മുത്തലിബ്. പി, പുഴക്കൽ സലാം, അബ്ദുൽ കാദർ പി, ഇമ്രാൻ എ.കെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.