ബ്രസീലിൽ നിന്ന് ഉദയം കൊണ്ട ചെടിയാണ് സ്യൂഡോറിപ്സാലിസ് റാമുലോസ (Pseudorhipsalis ramulosa). കാക്ടസീസ് കുടുംബത്തിൽ പിറന്ന ഈ ചെടിയെ റെഡ് റിപ്സാലിസ് എന്നും വിളിക്കും. കാണാൻ അതിമനോഹരമാണ്.
റിബണിൽ രണ്ടറ്റത്തും മുത്തുകൾ പിടിപ്പിച്ച പോലെയാണ് രൂപം. ചുവന്ന നിറം ഭംഗി വർധിപ്പിക്കുന്നു. ധാരാളം വെയിൽ ഇഷ്ടപ്പെടുന്ന ചെടിക്ക് ഉച്ചക്ക് മുൻപെയുള്ള സൂര്യപ്രകശമാണ് അനുയോജ്യം. ഇലകളിൽ സൂര്യപ്രകാശം ചെല്ലുമ്പോൾ നിറ വ്യത്യാസം ഉണ്ടാകും.
ചുവന്ന നിറമാകും ഇലകൾ. അതിന് ശേഷമാണ് പുക്കളും കായ്കളും ഉണ്ടാകുന്നത്. ഇലയുടെ അറ്റത്ത് മുത്ത് പോലെ കാണുന്നതാണ് അതിന്‍റെ വിത്ത്. ഇതിനെ നല്ലൊരു ഹാങിങ് പ്ലാന്‍റായി ഉപയോഗിക്കാം. മണ്ണ് ഡ്രൈ ആകുന്നത് അനുസരിച്ച് വെള്ളം കൊടുത്താൽ മതി. ഇതിന്‍റെ ഇല വെച്ച് വളർത്തിയെടുക്കാം. വെള്ളത്തിലും വളർത്താം. ആവശ്യത്തിനുള്ള സൂര്യപ്രകാശം കിട്ടിയാലേ പൂക്കൾ ഉണ്ടാകൂ. സാധാരണ ചെടികളുടെ പോട്ടിങ്മിക്സ് മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.