ഷാർജ: എമിറേറ്റിലെ വിവിധ ഭക്ഷ്യോൽപന്ന സ്ഥാപനങ്ങളിലായി ആയിരക്കണക്കിന് പരിശോധനകൾ നടത്തി ഷാർജ സിറ്റി മുനിസിപാലിറ്റി അധികൃതർ. ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ നടന്ന പരിശോധനകളെ തുടർന്ന് നിരോധിത ഉൽപന്നങ്ങൾ സൂക്ഷിച്ച രണ്ട് വെയർഹൗസുകൾ അടച്ചുപൂട്ടിയതായും അധികൃതർ വെളിപ്പെടുത്തി.
ആകെ 12,256 പരിശോധനകളാണ് നടത്തിയത്. എമിറേറ്റിൽ ഭക്ഷ്യോൽപന്ന സ്ഥാപനങ്ങൾ നിശ്ചിത മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കലാണ് പദ്ധതിയിലൂടെ ലഷ്യമിട്ടത്. അടച്ചുപൂട്ടിയ വെയർഹൗസുകൾ ആവശ്യമായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും അധികൃതർ വ്യക്തമാക്കി. നിയമലംഘകർക്കെതിരെ ഭരണപരമായും നിയമപരമായുമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.