മകളുടെ വിവാഹ ചടങ്ങുകൾ വിഡിയോ
കോൺഫറൻസിങ് വഴി വീക്ഷിക്കുന്ന
തടവുകാരൻ
ദുബൈ: സ്വന്തം മകളുടെ വിവാഹ ചടങ്ങുകൾക്ക് സാക്ഷിയാകണമെന്ന തടവുകാരന്റെ ആഗ്രഹം സഫലീകരിച്ച് ദുബൈ ജയിൽ വകുപ്പ്. വിഡിയോ കോൺഫറൻസിങ് വഴിയാണ്സാധ്യമാക്കിയത്. തടവുകാരന്റെ കുടുംബത്തിന്റെ ആഗ്രഹം അറിഞ്ഞ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പുനിറ്റീവ് ആൻഡ് കറക്ഷനൽ എസ്റ്റാബ്ലിഷ്മെന്റ്സ് അനുമതി നൽകുകയായിരുന്നു.
എല്ലാ നിയമ നടപടികളും അതിവേഗത്തിൽ പൂർത്തിയാക്കിയ അധികൃതർ വിവാഹ ചടങ്ങുകൾക്ക് തത്സമയം സംപ്രേഷണം ചെയ്യുന്നതിനായി വിഡിയോ കോൺഫറൻസിങ് സംവിധാനം ജയിലിൽ സജ്ജമാക്കുകയായിരുന്നു. ഇതുവഴി തടവുകാരന് വിവാഹ ആശംസകൾ നേരാനും സുപ്രധാനമായ നിമിഷങ്ങൾക്ക് സാക്ഷിയാകാനും സാധിച്ചതായി മേജർ ജനറൽ മർവാൻ അബ്ദുൽ കരിം ജുൽഫർ പറഞ്ഞു. വിഡിയോ കോൺഫറൻസ് വഴി കുടുംബങ്ങളുമായി ആശയവിനിമയത്തിന് സൗകര്യം ഒരുക്കുന്നത് വഴി തടവുകാരുടെ മാനസിക സന്തോഷമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.