മാറാരോഗങ്ങൾക്കുള്ള 168 മരുന്നുകളുടെ വില 60 ശതമാനം വരെ കുറച്ചു

ദുബൈ: വിട്ടുമാറാത്തതും ഗുരുതരവുമായ രോഗങ്ങൾക്കുള്ള 168 മരുന്നുകളുടെ റീട്ടെയിൽ വില കുറയ്ക്കാനുള്ള തീരുമാനവുമായി എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ്. ഹൃദ്​രോഗം, പ്രമേഹം, രക്തസമ്മർദം, കാൻസർ, പക്ഷാഘാതം, കൊളസ്ട്രോൾ, ദഹനസംബന്ധമായ രോഗങ്ങൾ, മാനസിക-നാഡീരോഗങ്ങൾ, നേത്രരോഗങ്ങൾ, ആസ്ത്മ എന്നിവയുൾപ്പെടെയുള്ള രോഗങ്ങൾക്കുള്ള മരുന്നുകൾക്കാണ്​ വില കുറച്ചത്​.

മെയ് 30 മുതൽ പൊതുജനങ്ങൾക്ക് പുതുക്കിയ കുറഞ്ഞ നിരക്കിൽ മരുന്നുകൾ വാങ്ങിത്തുടങ്ങാം.

പ്രധാന മരുന്നുകളും പുതുക്കിയ വിലവിവരങ്ങളും

കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ: ഉയർന്ന വിലയുള്ള ബയോളജിക് മരുന്നുകൾക്കാണ് ഏറ്റവും കൂടുതൽ വിലക്കുറവ് രേഖപ്പെടുത്തിയത്. അലുൻബ്രിഗ് 180 മില്ലിഗ്രാം പഴയ വില 26,433 ദിർഹം ആയിരുന്നത് 21,108 ആയി കുറഞ്ഞു. അലുൻബ്രിഗ് 90 മില്ലിഗ്രാം പഴയ വില 19,824 ആയിരുന്നത് 12,520 ആയി കുറഞ്ഞു. അലുൻബ്രിഗ് 30 മില്ലിഗ്രാം പഴയ വില 6,608 ദിർഹം ആയിരുന്നത് 4,173 ആയി കുറഞ്ഞു. സെലോഡ 150 മില്ലിഗ്രാം പഴയ വില 347 ആയിരുന്നത് 241 ആയി.

കൊളസ്ട്രോൾ, നേത്രരോഗ മരുന്നുകൾ: കൊളസ്ട്രോളിനുള്ള സോക്കോർ 40 മില്ലിഗ്രാമിന് 59.5 ശതമാനം വില കുറഞ്ഞു. സോക്കോറിന്റെ 10, 20, 40 മില്ലിഗ്രാം ഡോസുകളുടെ വില 67.50 ആയി ഏകീകരിച്ചു. (പഴയ വില യഥാക്രമം 83.50, 91.50, 166.50 ആയിരുന്നു). ഗ്ലോക്കോമ രോഗികൾക്കുള്ള എക്സലാറ്റൻ ഐ ഡ്രോപ്സിന് 51.7 ശതമാനം വില കുറഞ്ഞ് 43 ദിർഹം ആയി (പഴയ വില 89). കോംബിഗാന്​ പഴയ വില 94 ആയിരുന്നത് 78.50 ആയി.

പ്രമേഹവും ഹൃദ്രോഗവും: പ്രമേഹത്തിനുള്ള അമരിലി 1 മില്ലിഗ്രാം 19 (പഴയ വില 25), അമരിലി 2 മില്ലിഗ്രാം 32 (പഴയ വില 39.50) എന്നിങ്ങനെ കുറഞ്ഞു. ഹൃദയസ്തംഭനത്തിനുള്ള വെർക്യൂവോ 2.5 മില്ലിഗ്രാം 244 ദിർഹം (പഴയ വില 257).

രക്തസമ്മർദം: റെനിടെക് 10 മില്ലിഗ്രാമിന്‍റെ വില 64 ദിർഹമിൽനിന്ന്​ 48 ആയി കുറഞ്ഞു. അപ്രോവൽ 150 മില്ലിഗ്രാം 99.50 ആയിരുന്നത് 63.50 ആയി. പക്ഷാഘാതത്തിനുള്ള പ്രഡാക്സ 150 മില്ലിഗ്രാം 438.50ൽനിന്ന്​ 394.50 ആയി.

മാനസിക-നാഡീരോഗങ്ങൾ:സ്കീസോഫ്രീനിയ ചികിത്സയ്ക്കുള്ള ഇൻവേഗ 9 മില്ലിഗ്രാമിന് 843 ആയിരുന്നത് പകുതിയിലധികം കുറഞ്ഞ് 416 ആയി. ഇൻവേഗ 3 മില്ലിഗ്രാം, 6 മില്ലിഗ്രാം എന്നിവയുടെ വിലയും 381.50 ആയി കുറഞ്ഞിട്ടുണ്ട്.

ആസ്ത്മ: നുകാല 100 മില്ലിഗ്രാം ബയോളജിക് ഇഞ്ചക്ഷൻ രൂപത്തിലുള്ള മരുന്നിന്റെ വില 6,212.50 ൽ നിന്ന് 5,142 ആയി കുറച്ചു.

Tags:    
News Summary - Prices of 168 medicines for chronic diseases reduced by up to 60 percent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.