ഷാര്‍ജ: വള്ളിയും പുള്ളിയും തെറ്റാതെ കാലാവസ്ഥ പ്രവചനം ഫലിച്ചപ്പോള്‍ യു.എ.ഇ പൊടിപൂര ത്തില്‍ ആറാടി. വീശിയടിച്ച പൊടിക്കാറ്റ് ദൂരക്കാഴ്ചകള്‍ക്ക് മങ്ങലേൽപിച്ചു. അന്തരീക് ഷത്തിലാകെ പൊടിപടലങ്ങള്‍ കൊടികളുയര്‍ത്തിയപ്പോള്‍, മരുഭൂമിയിലെ പാതകളിലാകെ മ ണല്‍ നിറഞ്ഞു. ഉള്‍നാടന്‍, മധ്യ പ്രദേശങ്ങളില്‍ തിരശ്ചീന ദൃശ്യപരത വളരെ താഴ്ന്ന നിലയിലേക്ക് മങ്ങുകയും അന്തരീക്ഷം ശൈത്യകാല മഴയുടെ വരവറിയിക്കുകയും ചെയ്തെങ്കിലും ചാറലില്‍ ഒതുങ്ങി.
ഞായറാഴ്ച രാവിലെ 6.15ന് രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന താപനില 8.8 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നുവെന്ന് ദേശീയ കാലാവസ്ഥ പ്രവചന കേന്ദ്രം (എന്‍.സി.എം) അറിയിച്ചു.
റാസല്‍ഖൈമയിലെ ജെയ്സ് പര്‍വതത്തിലാണ് ഇത് രേഖപ്പെടുത്തിയത്. ചെങ്കടലില്‍ അനുഭവപ്പെടുന്ന അസ്ഥിര കാലാവസ്ഥയാണ് രാജ്യത്ത് പ്രതിഫലിക്കുന്നത്. നിലവിലെ കാലാവസ്ഥ മാറ്റം തുടര്‍ന്നേക്കാമെന്നും തെക്കുപടിഞ്ഞാറു നിന്നും വടക്കുപടിഞ്ഞാറു നിന്നും വീശുന്ന കാറ്റ് മണിക്കൂറില്‍ 25-40 കിലോമീറ്റര്‍ വേഗമുള്ളതായിരിക്കുമെന്നും ഇത് 50 കിലോമീറ്റര്‍ വരെ വേഗം കൈവരിച്ചേക്കാമെന്നും പ്രവചനമുണ്ട്.
കടലില്‍ കാറ്റിെൻറ വേഗം മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ഉയര്‍ന്നേക്കാം. അറേബ്യന്‍ ഗള്‍ഫ് കടല്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പരുക്കനും ഒമാന്‍ കടല്‍ നേരിയ തോതിലുള്ളതുമായിരിക്കും. തിങ്കളാഴ്ച പൊതുവെ മൂടിക്കെട്ടിയ കാലാവസ്ഥയായിരിക്കും. വടക്ക്- കിഴക്കന്‍ പ്രദേശങ്ങളില്‍ പകല്‍ സമയത്ത് മഴ പെയ്യാന്‍ സാധ്യതയുണ്ട്. താപനിലയില്‍ ഗണ്യമായ കുറവുണ്ടാകും. വരുംദിവസങ്ങളില്‍ മൂടല്‍ മഞ്ഞും പൊടിക്കാറ്റും മഴക്കോളും ദൂരക്കാഴ്ച കുറക്കാന്‍ സാധ്യതയുണ്ട്.
ബാഹ്യ-ആന്തരിക റോഡുകളില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രതയും ഗതാഗത നിയമങ്ങളും പാലിക്കണമെന്ന് എന്‍.സി.എം മുന്നറിയിപ്പ് നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.