?????? ???????????? ???? ????????? ?????? ???????????? ???? ????????? ???????????????? ?????????????????

പ്ര​സി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​രം ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു

അ​ബൂ​ദ​ബി: യു.​എ.​ഇ പ്ര​സി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​രം ജ​ന​ങ്ങ​ൾ​ക്ക്​ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി തി​ങ്ക​ളാ​ഴ്​​ച ത ു​റ​ന്നു. കൊ​ട്ടാ​രം തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി​ക​ൾ​ക്ക്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂം, അ​ബൂ ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​നാ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. യു.​എ.​ഇ​യു​ടെ സാം​സ്​​കാ​രി​ക പൈ​തൃ​കം മൂ​ല്യ​മേ​റി​യ സ​മ്പ​ത്താ​ണെ​ന്നും നി​ല​വി​ലെ ത​ല​മു​റ​ക്കും ഭാ​വി ത​ല​മു​റ​ക്കും ​േവ​ണ്ടി അ​ത്​ നി​ർ​ബ​ന്ധ​മാ​യും കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ പ​റ​ഞ്ഞു.

സ​മൂ​ഹ​ത്തി​നും അ​വ​രു​ടെ പാ​ര​മ്പ​ര്യ​ത്തി​നും ഇ​ട​യി​ലു​ള്ള ശ​ക്​​ത​മാ​യ ബ​ന്ധ​ത്തെ കൂ​ടു​ത​ൽ ബ​ല​പ്പെ​ടു​ത്തു​ന്ന​തി​ന്​ ​രാ​ഷ്​​ട്ര നേ​താ​ക്കാ​ളു​ടെ പ്ര​തി​ജ​ഞാ​ബ​ദ്ധ​ത​യാ​ണ്​ കൊ​ട്ടാ​രം ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്ന ന​ട​പ​ടി പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​രോ​ഗ​തി​യി​ലേ​ക്കു​ള്ള​യു.​എ.​ഇ​യു​ടെ യാ​ത്ര​യി​ൽ സു​പ്ര​ധാ​ന​മാ​യ ചി​ഹ്​​ന​മാ​ണ്​ പ്ര​സി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​ര​മെ​ന്ന്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ്യ​ത്യ​സ്​​ത രാ​ഷ്​​ട്ര​ങ്ങ​ൾ ത​മ്മി​ലു​ള്ള സാം​സ്​​കാ​രി​ക ധാ​ര​ണ​ക​ൾ ശ​ക്​​തി​പ്പെ​ടു​ത്താ​നു​ള്ള നേ​തൃ​ത്വ​ത്തി​െ​ൻ​റ പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​യാ​ണ്​ ഇ​ത്​ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
എ​ല്ലാ ദി​വ​സ​വും രാ​വി​ലെ പ​ത്ത്​ മു​ത​ൽ രാ​ത്രി എ​ട്ട്​ വ​രെ​യാ​ണ്​ കൊ​ട്ടാ​ര​ത്തി​ലെ സ​ന്ദ​ർ​ശ​ന സ​മ​യം. മു​തി​ർ​ന്ന​വ​ർ​ക്ക്​ 60 ദി​ർ​ഹ​വും നാ​ല്​ മു​ത​ൽ 17 വ​രെ വ​യ​സ്സു​ള്ള കു​ട്ടി​ക​ൾ​ക്ക്​ 30 ദി​ർ​ഹ​വും ടി​ക്ക​റ്റ്​ നി​ര​ക്ക്. കൊ​ട്ടാ​ര​ത്തി​ലേ​ക്കും ഉ​ദ്യാ​ന​ത്തി​ലേ​ക്കും പ്ര​വേ​ശി​ക്കാ​നു​ള്ള ടി​ക്ക​റ്റി​െ​ൻ​റ നി​ര​ക്കാ​ണ്​ ഇ​ത്. ഉ​ദ്യാ​നം മാ​ത്രം സ​ന്ദ​ർ​ശി​ക്കാ​ൻ മു​തി​ർ​ന്ന​വ​ർ​ക്ക്​ 25 ദി​ർ​ഹ​വും കു​ട്ടി​ക​ൾ​ക്ക്​ 12 ദി​ർ​ഹ​വു​മാ​ണ്. ടി​ക്ക​റ്റു​ക​ൾ കൊ​ട്ടാ​ര​ത്തി​ലെ കൗ​ണ്ട​റി​ൽ​നി​ന്നും www.qasralwatan.ae വെ​ബ്​​സൈ​റ്റ്​ വ​ഴി​യും ല​ഭി​ക്കും.

Tags:    
News Summary - presidential kottaram-uae-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.