അബൂദബി മദീന സായിദ് പ്രവാസി സാഹിത്യോത്സവ് സമാപന സെഷൻ പ്രവാസി വായന എക്സിക്യൂട്ടിവ് അംഗം സാദിഖ് മൻസൂർ ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: കലാലയം സാംസ്കാരിക വേദി ഗ്ലോബൽ തലത്തിൽ നടത്തിവരുന്ന 14ാമത് എഡിഷൻ ആർ.എസ്.സി സെക്ടർ സാഹിത്യോത്സവ് മത്സരങ്ങൾക്ക് യു.എ.ഇയിൽ തുടക്കം. അബൂദബി സിറ്റി സോണിലെ മദീന സായിദ് സെക്ടർ സാഹിത്യോത്സവ് ഒക്ടോബർ ആറിന് ഐ.ഐ.സി.സി ഓഡിറ്റോറിയത്തിൽ നടന്നു.
ആറ് യൂനിറ്റുകളിൽ നിന്നായി നൂറിൽപരം വിദ്യാർഥികൾ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാൻ ഷിഹാബ് സഖാഫി അധ്യക്ഷത വഹിച്ചു. സമാപന സംഗമം പ്രവാസി രിസാല എഡിറ്റോറിയൽ ബോർഡ് മെംബർ സാദിഖ് മൻസൂർ ഉദ്ഘാടനം ചെയ്തു.
ആർ.എസ്.സി ഗ്ലോബൽ ചെയർമാൻ സകരിയ്യ ഷാമിൽ ഇർഫാനി ആശംസ നേർന്നു. ഐ.സി.എഫ് അബൂദബി സെൻട്രൽ കമ്മിറ്റി ചെയർമാൻ ഹംസ അഹ്സനി, ജനറൽ സെക്രട്ടറി ഷാഫി പട്ടുവം, കലാലയം സാംസ്കാരിക വേദി ഗ്ലോബൽ കൺവീനർ മുസ്തഫ കൂടല്ലൂർ തുടങ്ങിയവർ സംബന്ധിച്ചു.
ആർ.എസ്.സി മദീന സായിദ് സെക്ടർ ജനറൽ സെക്രട്ടറി ഇയാസ് തൃശൂർ സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ അഖ്ലാഖ് ചൊക്ലി നന്ദിയും ആശംസിച്ചു. അൽ മദീന, ഇലക്ട്ര യൂനിറ്റുകൾ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. ഒന്നാം സ്ഥാനം നേടിയ പ്രതിഭകൾ ഒക്ടോബർ 27ന് ഫോക്ലോർ തിയറ്ററിൽ നടക്കുന്ന അബൂദബി സിറ്റി സോൺ സാഹിത്യോത്സവിൽ മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.