പ്രവാസി സാഹിത്യോത്സവ് ജേതാക്കളായ ദുബൈ നോർത്തിനുള്ള ട്രോഫി വിതരണം ചെയ്യുന്നു
ഉമ്മുൽ ഖുവൈൻ: യു.എ.ഇ പ്രവാസി സാഹിത്യോത്സവ് പതിമൂന്നാമത് എഡിഷൻ ഉമ്മുൽ ഖുവൈൻ വൈസ് ഇന്ത്യൻ പ്രൈവറ്റ് സ്കൂളിൽ സമാപിച്ചു. ഐ.സി.എഫ് യു.എ.ഇ നാഷനൽ പബ്ലിക്കേഷൻ സെക്രട്ടറി മൂസ കിണാശ്ശേരി ഉദ്ഘാടനം നിർവഹിച്ചു.
80 ഇനങ്ങളിലായി 11 സോണുകളിൽ നിന്നുള്ള മത്സരാർഥികൾ ജൂനിയർ, സെക്കൻഡറി സീനിയർ, ജനറൽ, കാമ്പസ് വിഭാഗങ്ങളിലായി അഞ്ചു വേദികളിൽ മാറ്റുരച്ചു.
വനിത വിഭാഗങ്ങൾക്ക് പ്രത്യേകം സജ്ജമാക്കിയ നാലു വേദികളിലായിരുന്നു മത്സരം. ദുബൈ നോർത്ത് ഒന്നാം സ്ഥാനവും സൗത്ത്, അബൂദബി സിറ്റി എന്നീ സോണുകൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി. വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനം എസ്.വൈ.എസ് സ്റ്റേറ്റ് സെക്രട്ടറി ഡോ. എ.പി. അബ്ദുൽ ഹകീം അസ്ഹരി ഉൽഘാടനം ചെയ്തു. ഐ.പി.ബി ഡയറക്ടർ മജീദ് അരിയല്ലൂർ സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തി. ഉബൈദുല്ല സഖാഫി പതിമൂന്നാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവിന്റെ ചാമ്പ്യന്മാരെ പ്രഖ്യാപിച്ചു. പി.കെ. പോക്കർ മുഖ്യാതിഥിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.