പ്രവാസി ലീഗൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിന്‍റെ പോസ്റ്റർ പ്രകാശനം അഡ്വ.ജോസ് എബ്രഹാം നിർവഹിക്കുന്നു

പ്രവാസി ലീഗൽ സെൽ 16ാം വാർഷികം: രക്തദാന ക്യാമ്പ്​ ഇന്ന്​

ദുബൈ: പ്രവാസി ലീഗൽ സെൽ 16ാം വാർഷികദിനം ആഘോഷിച്ചു. വാർഷികത്തിന്‍റെ ഭാഗമായി ഫെബ്രുവരി 19ന്​ കരാമ ഓൾറാംസ് ഒപ്റ്റിക് സെന്‍ററിൽ രക്തദാന ക്യാമ്പ് നടത്തും. രക്തദാന പോസ്റ്റർ പ്രകാശനം പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്‍റ്​ അഡ്വ. ജോസ് എബ്രഹാം (അഡ്വക്കറ്റ് ഓൺ റെക്കോഡ് സുപ്രീം കോർട്ട് ഓഫ് ഇന്ത്യ) നിർവഹിച്ചു.

ദുബൈ കരാമ കാലിക്കറ്റ് പാരഗണിൽ പ്രവാസി ലീഗൽ സെൽ ഇന്‍റർനാഷനൽ കോഓഡിനേറ്റർ ഹാഷിം പെരുമ്പാവൂരിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.എൽ.സി ഷാർജ അജ്‌മാൻ ചാപ്റ്റർ ജനറൽ സെക്രട്ടറി അൽ നിഷാജ് ശാഹുൽ നേതൃത്വം വഹിച്ചു. വൈസ് പ്രസിഡന്‍റ്​ ഷാജഹാൻ വലിയകത്ത്, ട്രഷറർ റസിയ, അജിത അനീഷ്, അഷ്‌റഫ് കീച്ചേരി, പ്രവീൺ ഡേവിഡ്, ഷെരീഫ് കാരിക്കാട്, അഡ്വ. റിജി ജോയ്, ഹാരിസ് എന്നിവർ പങ്കെടുത്തു. പി.എൽ.സി ഷാർജ അജ്‌മാൻ ചാപ്റ്റർ പ്രസിഡന്‍റ്​ ഹാജറാബി വലിയകത്ത്, ദുബൈ പ്രസിഡന്‍റ്​ ശ്രീകൃഷ്ണകുമാർ എന്നിവർ ആശംസകളറിയിച്ചു. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരായ പ്രവാസികൾക്ക് സൗജന്യ നിയമ സഹായം നൽകി വരുന്ന ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. 

Tags:    
News Summary - Pravasi Legal Cell 16th Anniversary: ​​Blood Donation Camp today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.