അരുൺഘോഷ്
ദുബൈ: തിരുവനന്തപുരം കലാനിധി ഫൗണ്ടേഷൻ വി. ദക്ഷിണാമൂര്‍ത്തിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ പ്രഥമ പ്രവാസി കലാനിധി പുരസ്കാരം പ്രവാസിയായ ജെ. അരുൺഘോഷ് പള്ളിശ്ശേരിക്ക് ലഭിച്ചു. അരുൺഘോഷ് നിർമിച്ച് ആലപിച്ച ‘തത്ത്വമാം പൊൻപടി’ എന്ന ഭക്തിഗാന ആൽബത്തിനാണ് അവാർഡ്.
തൈക്കാട് ചിത്തരഞ്ജന്‍ ഓഡിറ്റോറിയത്തില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്ത കലാനിധി ദക്ഷിണാമൂര്‍ത്തി-വയലാര്‍ സാംസ്കാരിക സദസ്സില്‍ ചെയര്‍പേഴ്സൻ ആൻഡ് മാനേജിങ് ട്രസ്റ്റി ഗീത രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.