ദുബൈ: തർക്കത്തെ തുടർന്ന് മാതാപിതാക്കളോട് പിണങ്ങി വീടുവിട്ട കൗമാരക്കാരിയെ പൊലീസ് പ്രശ്നം പരിഹരിച്ച് തിരിച്ചെത്തിച്ചു. വീടുവിട്ടശേഷം കുട്ടി സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. വീട്ടിലേക്ക് കുട്ടിയെ തിരിച്ചെത്തിക്കാൻ മാതാപിതാക്കൾ നായിഫ് പൊലീസ് സ്റ്റേഷനിലെത്തി സഹായമഭ്യർഥിക്കുകയായിരുന്നു.
ഇത് പരിഗണിച്ച പൊലീസിലെ വിക്ടിം കമ്യൂണിക്കേഷൻ യൂനിറ്റ് കുട്ടിയെയും മാതാപിതാക്കളെയും ഇരുത്തി അനുരഞ്ജനത്തിലെത്തിക്കുകയായിരുന്നു. പ്രശ്ന പരിഹാരത്തിന് മുൻകൈയെടുത്ത വിക്ടിം കമ്യൂണിക്കേഷൻ യൂനിറ്റിലെ സ്റ്റാഫിനെ നായിഫ് പൊലീസ് സ്റ്റേഷൻ ആക്ടിങ് ഡയറക്ടർ ബ്രി. ജനറൽ ഉമർ അശൂർ അഭിനന്ദിച്ചു.
മാതാപിതാക്കള്‍ കുട്ടികളെ നന്നായി പരിപാലിക്കണമെന്നും, അവരുടെ പ്രായവും അവര്‍ അനുഭവിച്ചേക്കാവുന്ന ഉയര്‍ച്ച താഴ്ചകളും മനസ്സിലാക്കണമെന്നും, അവരെ ബുദ്ധിപൂർവം കൈകാര്യം ചെയ്യണമെന്നും നല്ല തത്ത്വങ്ങളിലും മൂല്യങ്ങളിലും നയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മകളുമായുള്ള തർക്കം പരിഹരിക്കുന്നതിന് അധികൃതരുടെ വേഗത്തിലുള്ള ഇടപെടലിനും സഹായത്തിനും പെൺകുട്ടിയുടെ മാതാവ് നന്ദി അറിയിച്ചു. ദുബൈ പൊലീസിലുള്ള വലിയ വിശ്വാസമാണ് കുടുംബ തർക്കം പരിഹരിക്കുന്നതിന് അവരുടെ സഹായം തേടാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.